പാലോട്∙ ചുട്ടുപൊള്ളുന്ന ചൂടിലും പൂക്കൾ ചൂടി പൊൻമുടി അഴകിന്റെ കൊടുമുടിയിലാണ്. തണൽവൃക്ഷങ്ങളായ വാകമരങ്ങൾ വ്യാപകമായി പൂത്തിറങ്ങിയ മനോഹര കാഴ്ചയാണ് എങ്ങും.
ഒപ്പം ഫോറസ്റ്റ് ലാംബ്, മണിമരുത് എന്നറിയപ്പെടുന്ന മരങ്ങളുടെയും പൂക്കാലമാണ് ഇപ്പോൾ. പൊൻമുടിയുടെ ഉള്ളറകളിലേക്ക് നടന്നാൽ കാഴ്ചയുടെ വസന്തമാണ്.
ഗുൽമോഹർ എന്ന ചുവപ്പ് നിറത്തിലുള്ള വാകമരപ്പൂക്കൾ കടുംപച്ച നിറത്തിലെ സമൃദ്ധമായ ഇലകളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന കാഴ്ച കണ്ണെടുക്കാത്തതാണ്. ദൂരക്കാഴ്ചയിൽ ചുവപ്പിന്റെ അഴകാണെങ്കിലും അടുത്തു ചെന്നാൽ മഞ്ഞയും ഓറഞ്ചും വെള്ളയും കലർന്ന പുള്ളികളും മനോഹാരിത സമ്മാനിക്കുന്നു.
ഏപ്രിൽ, മേയ് മാസങ്ങളാണ് ഇവയുടെ പൂക്കാലം.
കടും ചുവപ്പ് നിറമാണ് ഫോറസ്റ്റ് ലാംബ് എന്ന പൂക്കൾക്ക്. തേയിലത്തോട്ടങ്ങളിലെ കീടങ്ങളെയും മറ്റു പ്രാണികളെയും അകറ്റുന്നതിനായി ബ്രിട്ടിഷുകാർ വച്ചു പിടിപ്പിച്ചതാണ് ഫോറസ്റ്റ് ലാംബ് എന്നാണ് പറയുന്നത്.
വാഗമരങ്ങൾ ആകട്ടെ അഴകിനും തണലിനും വേണ്ടിയാണ് വഴിയോരത്ത് നട്ടുപിടിപ്പിച്ചത്. റോസ് നിറത്തലുള്ളതാണ് മണിമരുത്.
അധികമില്ലെങ്കിലും അങ്ങിങ്ങ് അതിന്റെ സൗന്ദര്യവും ആസ്വദിക്കാം. ചൂടിനെ അലിയിക്കുന്ന ഇളം കാറ്റും പൂക്കളുടെ കാഴ്ചയും പച്ചപ്പും ഒക്കെ സമ്മാനിക്കുന്ന വൈബ് വേറെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

