പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നേരിട്ട് സന്ദർശനം നടത്തിയതിന് പിന്നാലെ, തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ച് ചേർത്ത് ആരോഗ്യമന്ത്രി കെ.മുരളീധരൻ. മന്ത്രിയുടെ കർശന നിർദേശത്തെ തുടർന്ന് സർക്കാർ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നും തുടരുകയാണ്.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ പൂർണസജ്ജമാക്കാതെ പിന്നോട്ടില്ലെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ആശുപത്രിയിലെ കാത്ത് ലാബ്, എംആർഐ സ്കാൻ എന്നിവയുമായി ബന്ധപ്പെട്ട
നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രലൈസ്ഡ് എസിയുടെ കാര്യത്തിൽ സാങ്കേതിക വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നുണ്ട്.
വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം, അത് പൂർണമായി വേണോ അതോ ആവശ്യമായ ഭാഗങ്ങളിൽ മാത്രം മതിയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളും. മെഡിക്കൽ കോളേജിന്റെ നിലവിലെ ശോച്യാവസ്ഥയെക്കുറിച്ച് പ്രതികരിക്കവെ, ഭരണനിർവഹണത്തിലുണ്ടായ വീഴ്ചയാണ് ഇതിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ടായിട്ടും പാരിപ്പള്ളി മെഡിക്കൽ കോളേജ് ഇത്രയും കാലം അവഗണിക്കപ്പെട്ടത് ഞെട്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി എല്ലാ മെഡിക്കൽ കോളേജുകളുടെയും പ്രവർത്തനം വിലയിരുത്താൻ പ്രതിവാര റിവ്യൂ യോഗങ്ങൾ ചേരാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുൻഗണന നൽകുമെന്നും, തുടർനടപടികളുടെ ഏകോപനം താൻ നേരിട്ട് നിരീക്ഷിക്കുമെന്നും മന്ത്രി കെ.മുരളീധരൻ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

