കണ്ണൂർ പെരിങ്ങത്തൂരിലെ പതിനേഴുകാരനായ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ശക്തമാക്കാനും തുടർനടപടികൾ ഏകോപിപ്പിക്കാനുമായി നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു. ഇതിനായുള്ള പ്രഥമ യോഗം ഇന്ന് വൈകീട്ട് ചേരും.
കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് നാട്ടുകാരുടെയും കുടുംബത്തിന്റെയും പ്രധാന ആവശ്യം. കാശിയിലേക്ക് പോകുന്നുവെന്ന് വ്യക്തമാക്കുന്ന കുറിപ്പ് എഴുതിവെച്ച് വീട് വിട്ടിറങ്ങിയ ശിവസൂര്യയെ കാണാതായിട്ട് ഇന്ന് 45 ദിവസം പിന്നിടുന്നു.
ഓഗസ്റ്റ് 8-നാണ് ചൊക്ലിയിലെ വീട്ടിൽ നിന്നും കുട്ടി ഇറങ്ങിപ്പോയത്. മാതാപിതാക്കൾ മൊബൈൽ ഫോൺ വാങ്ങി വെച്ചതിലുള്ള മനോവിഷമത്തെ തുടർന്നാണ് ഈ കടുംകൈയെന്ന് കരുതുന്നു.
3000 രൂപയും രണ്ട് ജോഡി വസ്ത്രങ്ങളുമായാണ് വിദ്യാർത്ഥി വീടുവിട്ടത്. ‘താൻ കാശിയിലേക്ക് പോവുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തിൽ അലിയും’ എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.
കൈയിലുള്ള പണം തീരുന്നമുറയ്ക്ക് മകൻ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മാതാപിതാക്കൾ. ചൊക്ലി രാമവിലാസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ് കാണണാതായ ശിവസൂര്യ.
കേസിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കേരളത്തിനകത്തും പുറത്തുമായി വ്യാപകമായ തെരച്ചിൽ നടത്തിയെങ്കിലും കാര്യമായ തുമ്പൊന്നും ലഭിച്ചിട്ടില്ല. പാലക്കാട്, കൊല്ലം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കർണാടകയിലെ മംഗളൂരു, മൈസൂരു എന്നിവിടങ്ങളിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു.
ഉത്തർപ്രദേശ് പോലീസിന്റെ സഹായത്തോടെ കാശിയിലും തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. അവിടത്തെ നൂറിലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഒരിടത്തുപോലും കുട്ടിയുടെ ദൃശ്യങ്ങൾ പതിയാതിരുന്നത് അന്വേഷണ സംഘത്തെയും വലയ്ക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

