കൊട്ടാരക്കര∙ എംസി റോഡ് വിണ്ടു കീറാൻ തുടങ്ങി. അറ്റകുറ്റപ്പണി ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് കെഎസ്ടിപി എൻജിനീയറിങ് വിഭാഗം സർക്കാരിന് കത്ത് നൽകി.
റോഡ് വശത്തെ അനിയന്ത്രിതമായ മണ്ണെടുപ്പും നീർച്ചാലുകൾ നികത്തുന്നതും കാരണം റോഡിന് ബലക്ഷയം വ്യാപകമെന്നാണ് റിപ്പോർട്ട്. അഞ്ച് വർഷം മുൻപാണ് റോഡ് നവീകരണം നടന്നത്. കാലാവധി കഴിഞ്ഞതോടെ പലയിടത്തും കുഴികൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
സ്ഥിതി തുടർന്നാൽ വൈകാതെ റോഡ് തകർച്ചയിലാകും. സർവേ നടത്തി റോഡ് അറ്റകുറ്റപ്പണികൾക്ക് നടപടി സ്വീകരിക്കണമെന്നാണ് റിപ്പോർട്ട്.
കഴക്കൂട്ടം മുതൽ ചെങ്ങന്നൂർ വരെയുള്ള റോഡാണ് കെഎസ്ടിപി നിയന്ത്രണത്തിൽ ഉളളത്. സുരക്ഷിത ഇടനാഴി പദ്ധതി നടപ്പിലാക്കിയ റോഡാണെങ്കിലും മിക്കയിടത്തും തെരുവ് വിളക്കുകളില്ലാത്തതും പ്രതിസന്ധിയാണ്.
മഴക്കാലത്ത് എംസി റോഡ് വെള്ളക്കെട്ടാകുന്നതിന് പിന്നിൽ നീർച്ചാലുകൾ നികത്തുന്നതും വശങ്ങളിലെ കുന്നുകൾ ഇടിച്ച് നിരത്തുന്നതും ആണെന്നാണ് റിപ്പോർട്ടിൽ ഉള്ളത്.
മഴവെള്ളം കുത്തനെ ഒഴുകി റോഡിൽ കെട്ടി നിന്ന് തകർച്ചയിലേക്ക് നയിക്കുന്നു. റോഡ് നവീകരണത്തിന് വൈകാതെ നടപടി സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കെഎസ്ടിപി എക്സിക്യൂട്ടീവ് എൻജിനീയർ ജി.എസ്.ജ്യോതി പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

