ചാത്തന്നൂർ ദേശീയപാതയിൽ ചാത്തന്നൂർ തിരുമുക്ക് അടിപാതയ്ക്ക് സമീപമുള്ള മേൽപ്പാലത്തിന്റെ വശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന ടെലിഫോൺ കേബിൾ പ്രദേശത്ത് ഗുരുതരമായ അപകടഭീഷണി സൃഷ്ടിക്കുന്നു. സർവീസ് റോഡിലേക്ക് താഴ്ന്നു കിടക്കുന്ന കേബിളുകളിൽ തട്ടി ഇതിനോടകം ചില ഇരുചക്രവാഹന യാത്രികർ അപകടത്തിൽപ്പെട്ടിട്ടുണ്ട്.
തലനാരിഴയ്ക്കാണ് വലിയ ദുരന്തങ്ങൾ ഒഴിവായത്. മേൽപ്പാലത്തിന്റെ വശത്തുനിന്ന് കുരുങ്ങിനിൽക്കുന്ന കേബിൾ സർവീസ് റോഡിലേക്ക് അപകടകരമായ രീതിയിൽ താഴ്ന്നുകിടക്കുകയാണ്.
അടിപ്പാതയോട് ചേർന്ന് ചുരുട്ടിക്കെട്ടിയ നിലയിലാണ് ഈ കേബിളുകൾ ഉള്ളത്. അതിവേഗത്തിലെത്തുന്ന വാഹനങ്ങളിലെ യാത്രക്കാർക്ക് ഈ കേബിളുകൾ പെട്ടെന്ന് ദൃശ്യമാകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ അപകടസാധ്യത ഇരട്ടിക്കുകയാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പൂർണ്ണമായും കാറ്റഗറപ്പറത്തി ദേശീയപാതയിൽ കേബിളുകൾ ഇത്തരത്തിൽ അലക്ഷ്യമായി വലിച്ചിട്ടിരിക്കുന്നത് വലിയൊരു അപകടത്തിന് കാരണമായേക്കാമെന്ന് യാത്രക്കാരും നാട്ടുകാരും ആശങ്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

