പുല്ലുകുളങ്ങര (ആലപ്പുഴ)∙ പിതാവിനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത കേസിലെ പ്രതി അഭിഭാഷകനായ മകൻ കണ്ടല്ലൂർ തെക്ക് കളരിക്കൽ ജംക്ഷൻ പീടിക ചിറയിൽ നവജിത്തിനെ വീട്ടിലെത്തിച്ചു തെളിവെടുത്തു. നവജിത്ത് ചികിത്സയിൽ കഴിഞ്ഞ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് ഇന്നലെ ഉച്ചയോടെ ഹരിപ്പാട് കോടതിയിൽ എത്തിച്ചാണ്കനകക്കുന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
മൂന്നരയോടെ വീട്ടിൽ എത്തിച്ചു.മകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ശസ്ത്രക്രിയകൾക്കു ശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന അമ്മ സിന്ധുവിനെ കാണാൻ പ്രതിയെ അനുവദിച്ചില്ല.
സിന്ധുവിന്റെ മൊഴി ഇന്നലെയും പൊലീസ് രേഖപ്പെടുത്തി. മകന് എതിരായിട്ടാണ് ഇന്നലെയും സിന്ധു മൊഴി നൽകിയത്.10 മിനിറ്റിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ കനകക്കുന്ന് സ്റ്റേഷനിൽ എത്തിച്ചു.
ഇന്നു കോടതിയിൽ ഹാജരാക്കും. കനകക്കുന്ന് എസ്എച്ച്ഒ സി.അമലിന്റെ നേതൃത്വത്തിൽ എഎസ്ഐമാരായ റീന, ഇസ്ല, സുരേഷ്കുമാർ, സിപിഒമാരായ വിനീഷ്, പ്രദീപ് എന്നിവർ ചേർന്നാണു തെളിവെടുപ്പ് പൂർത്തിയാക്കിയത്.
കഴിഞ്ഞ നവംബർ 30നു രാത്രി 8:30നു നവജിത്ത് മാതാപിതാക്കളെ ആക്രമിച്ചത്.
പിതാവ് നടരാജൻ വീട്ടിൽ വച്ചുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ അമ്മ സിന്ധുവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നു ശസ്ത്രക്രിയകൾക്കു വിധേയമാക്കി.സിന്ധു, നവജിത്തിന്റെ ഭാര്യ, പ്രതിയെ പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിക്കുന്ന ഡോക്ടർ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
വീട്ടിൽ കരുതിയിരുന്ന പണവും സ്വർണവും കൈക്കലാക്കാനാണു ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ ആക്രമിച്ചതെന്നാണു പൊലീസിന്റെ കണ്ടെത്തൽ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

