ഉത്തർപ്രദേശിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി പെയ്യുന്ന കനത്ത മഴയിൽ മരിച്ചവരുടെ എണ്ണം 56 ആയി ഉയർന്നു. ദുരന്തത്തിൽ 46 പേർക്ക് പരിക്കേറ്റിട്ടുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരത്തിലധികം വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. കൂടാതെ വലിയ തോതിലുള്ള കൃഷിനാശവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനത്തെ പല പ്രധാന നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഗംഗാ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള പാതകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാതതം തടസ്സപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് ഉത്തർപ്രദേശിൽ അതിതീവ്ര മഴ അനുഭവപ്പെട്ടത്. ലഭിക്കേണ്ട
മഴയുടെ അളവിൽ നിന്ന് 775 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാധാരണ നിലയിൽ 7.6 മി.മീ മഴ ലഭിക്കേണ്ട
സ്ഥാനത്ത് ഈ ദിവസങ്ങളിൽ ശരാശരി 66.5 മി.മീ മഴയാണ് പെയ്തിറങ്ങിയത്. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ചത് സീതാപൂർ ജില്ലയെയാണ്.
ഇവിടെ മാത്രം ഏഴുപേർ ജീവൻ വെടിഞ്ഞു. ലഖിംപൂർ ഖേരി, ബഹ്റായിച്ച്, ബൽറാംപൂർ എന്നിവിടങ്ങളിൽ അഞ്ചു വീതം മരണങ്ങളും റിപ്പോർട്ട് ചെയ്തു.
അയോധ്യ, ഗോരഖ്പൂർ ജില്ലകളിൽ നാലുപേർ വീതവും മരണത്തിന് കീഴടങ്ങി. പ്രകൃതിക്ഷോഭത്തിൽ സംസ്ഥാനത്താകെ 107 വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങിയിട്ടുണ്ട്.
ആകെ 1021 വീടുകളാണ് തകർന്നത്. ഹർദോയ് ജില്ലയിലാണ് ഏറ്റവും അധികം വീടുകൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുള്ളത്.
വിവിധ ജില്ലകളിൽ കർഷകരുടെ വിളകളും വ്യാപകമായി നശിച്ചിട്ടുണ്ടെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

