കൊല്ലം ∙ സത്യപ്രതിജ്ഞച്ചടങ്ങിനെ കോർപറേഷന്റെ ചരിത്രത്തിലെ ആദ്യ ഭരണനേട്ടത്തിന്റെ ആഘോഷമാക്കി മാറ്റി യുഡിഎഫ്. ക്യുഎസി ഗ്രൗണ്ടിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ നടന്ന ചടങ്ങിൽ ആയിരക്കണക്കിനു പേരാണു പങ്കെടുത്തത്.
മികച്ച മുന്നേറ്റം കാഴ്ച വച്ച ബിജെപിയും വലിയ ആഘോഷത്തോടെയാണ് ചടങ്ങിനെത്തിയത്. രാവിലെ 11.30നു സജ്ജീകരിച്ച പരിപാടിയിൽ 10.30നു തന്നെ ആളുകൾ എത്തിത്തുടങ്ങിയിരുന്നു.
ഡിസിസിയിൽ നിന്നു കമ്മിഷണർ ഓഫിസ് മേൽപാലത്തിലൂടെ മഹാറാലിയായാണ് യുഡിഎഫ് പ്രതിനിധികളും പ്രവർത്തകരും ചടങ്ങിനെത്തിയത്.
11.10നു വേദിയിൽ പ്രവേശിച്ച യുഡിഎഫ് പ്രവർത്തകർ സദസ്സിനെ ഇളക്കിമറിച്ചു. കൊടികളും പാട്ടുകളുമായി വലിയ ജനക്കൂട്ടമാണ് സദസ്സിലുണ്ടായിരുന്നത്.
തുടർന്ന് 11.20നു ബിജെപി ജനപ്രതിനിധികളും പ്രവർത്തകരും പ്രകടനമായി വേദിയിലെത്തി. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കേരളത്തനിമയിൽ ഒരേ നിറത്തിലുള്ള ഡ്രസ് കോഡ് ധരിച്ചാണ് ബിജെപി പ്രതിനിധികൾ എത്തിയത്.
ആവേശം കുറവായിരുന്നെങ്കിലും പ്രകടനമായി തന്നെയാണ് അവസാനം എൽഡിഎഫ് പ്രതിനിധികളും വേദിയിലെത്തിയത്. 11.30നു പരിപാടി തുടങ്ങുന്നതിനായി കലക്ടർ നിർദേശം നൽകിയെങ്കിലും സദസ്സിലെ ആഘോഷങ്ങൾക്കും ആരവങ്ങൾക്കും കുറവുണ്ടായിരുന്നില്ല.
തുടർന്ന് ചെണ്ടമേളം അവസാനിപ്പിക്കാനും കൊടിതോരണങ്ങൾ വേദിക്കു പുറത്തേക്കു കൊണ്ടുപോകാനും കലക്ടർ നിർദേശം നൽകി.
ഏറെ വൈകാതെ സത്യപ്രതിജ്ഞച്ചടങ്ങുകൾക്കു തുടക്കമായി. തിരഞ്ഞെടുക്കപ്പെട്ട
അംഗങ്ങളിൽ മുതിർന്ന വ്യക്തിയായ 51-ാം ഡിവിഷൻ തങ്കശ്ശേരി കൗൺസിലർ കരുമാലിൽ ഡോ. ഉദയ സുകുമാരനു കലക്ടർ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് 55 പേർക്കും കരുമാലിൽ ഡോ.
ഉദയ സുകുമാരൻ സത്യവാചകം ചൊല്ലി നൽകി. ഒരു മണിക്കൂറോളം നീണ്ട
സത്യപ്രതിജ്ഞ 12.30ന് അവസാനിച്ചു. തുടർന്നു കൗൺസിൽ യോഗം നടന്നു.
26നു നടക്കുന്ന മേയർ, ഡപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്റെ അറിയിപ്പ് വായിച്ച ശേഷം യോഗം പിരിഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

