കൊട്ടാരക്കര വയയ്ക്കൽ സ്വദേശിയും സേലം അസിസ്റ്റന്റ് കലക്ടറുമായ ജി.പി. നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു.
ഐഎഎസ് പരിശീലനം പൂർത്തിയാക്കി തമിഴ്നാട് കേഡറിൽ നിയമനം ലഭിച്ചതിന്റെ ഭാഗമായി, തന്റെ ബാച്ചിലെ പത്ത് ഉദ്യോഗാർത്ഥികളോടൊപ്പമാണ് നന്ദന കൂടിക്കാഴ്ച നടത്തിയത്. സന്ദർശന വേളയിൽ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’ എന്ന വാക്കുകളാണ് മുഖ്യമന്ത്രി ഇവർക്ക് നൽകിയതെന്ന് നന്ദന വ്യക്തമാക്കി. കൂടിക്കാഴ്ചയിൽ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി.
തങ്ങൾക്ക് വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്ന് നന്ദന കൂട്ടിച്ചേർത്തു. 2017-19 കാലയളവിൽ കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു നന്ദന. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇവർ സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

