തീക്കോയി കൊല്ലംപാറയിൽ ഗൃഹനാഥ ആസിഡ് ആക്രമണത്തെത്തുടർന്നു ചികിത്സയിലിരിക്കെ മരണപ്പെട്ടു. പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി (50) ആണ് മരിച്ചത്.
സംഭവത്തിൽ ഭർത്താവ് ജോണിനെ (47) ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു.
കുടുംബവഴക്കിനെത്തുടർന്നു ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഈ മാസം 15-ാം തീയതി രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
വീട്ടിൽ മറ്റാരും ഇല്ലാത്ത സമയത്താണ് പ്രതി കൃത്യം നിർവഹിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ബാലാമണിയെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. മരംവെട്ട്–ലോഡിങ് തൊഴിലാളിയാണ് അറസ്റ്റിലായ ജോൺ.
ഈരാറ്റുപേട്ടയിലെ ഒരു തയ്യൽ സ്ഥാപനത്തിൽ ജീവനക്കാരിയായിരുന്നു മരിച്ച ബാലാമണി. സംഭവത്തെത്തുടർന്ന് കസ്റ്റഡിയിലെടുത്ത ജോണിനെ പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ബാലാമണിയുടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. സജോ, സോന എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

