കല്ലറയിൽ നിന്ന് വിനോദയാത്രയ്ക്കെത്തിയ സംഘം സഞ്ചരിച്ച കാർ പൊന്മുടിയിൽ അപകടത്തിൽപ്പെട്ട് എട്ടു വയസ്സുകാരി മരിച്ചു. കല്ലറ വളക്കുഴിപ്പച്ച തോപ്പുവിള വീട്ടിൽ അധ്യാപകൻ അനീഷിന്റെയും ശാലുവിന്റെയും മകൾ ത്രയനന്ദയാണ് മരിച്ചത്.
പൊന്മുടിയിൽ നിന്ന് മടങ്ങുന്നതിനിടെ കല്ലാർ–പൊന്മുടി റോഡിൽ വച്ചായിരുന്നു സംഭവം. അനൂപും അനുവും ത്രയനന്ദയും അടങ്ങുന്ന സംഘമാണ് പൊന്മുടി സന്ദർശിക്കാനായി എത്തിയത്.
പുതുതായി വാങ്ങിയ സ്കൂൾ ബാഗും പഠനോപകരണങ്ങളും പങ്കുവെച്ച് ഏറെ സന്തോഷത്തോടെയാണ് ത്രയനന്ദ യാത്രയിലുടനീളം പ്രസന്നയായിരുന്നത്. പൊന്മുടിയിൽ നിന്ന് മടങ്ങുന്നതിനിടെ 22 കൊടുംവളവുകളിൽ 21 എണ്ണം പിന്നിട്ട
ശേഷം, അവസാന വളവിന് മുൻപുള്ള 200 മീറ്റർ ദൂരത്തിൽ വെച്ച് കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട
വാഹനം മരത്തിലിടിച്ച ശേഷം 30 അടി താഴ്ചയിലേക്ക് മറിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വാഹനം കീഴ്മേൽ മറിഞ്ഞ് ടയറുകൾ മണ്ണിലുറച്ചു നിൽക്കുകയായിരുന്നു.
അപകടവിവരം അറിഞ്ഞ ഉടൻ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കാറിന്റെ ചില്ലുകൾ തകർന്നും വാതിലുകൾ തുറക്കാൻ കഴിയാത്ത അവസ്ഥയിലുമായിരുന്നതിനാൽ ഏറെ പണിപ്പെട്ടാണ് എല്ലാവരെയും പുറത്തെടുത്തത്.
ഗുരുതരമായി പരിക്കേറ്റ ത്രയനന്ദയെ വനംവകുപ്പിന്റെ വാഹനത്തിൽ ഉടൻ തന്നെ 13 കിലോമീറ്റർ അകലെയുള്ള വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറുപേർക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച കല്ലറ ഗവ. വിഎച്ച്എസ്എസിൽ മൂന്നാം ക്ലാസിലേക്കുള്ള പ്രവേശനം നേടിയതിന്റെ ആഹ്ലാദത്തിലായിരുന്നു ത്രയനന്ദ.
സഹോദരൻ അനൂപിനൊപ്പമാണ് കുട്ടി യാത്ര പോയത്. മൃതദേഹം വിതുര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൃതദേഹം വീട്ടിലെത്തിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

