കീഴരിയൂർ കൊയ്ത്തുമ്മൽ ഭാഗത്ത് പുഴയോട് ചേർന്നുള്ള തുരുത്തിൽ പ്രവർത്തിച്ചു വന്നിരുന്ന വൻ വ്യാജവാറ്റ് കേന്ദ്രം എക്സൈസ് സംഘം പിടികൂടി. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.പ്രവീൺ കുമാറിന്റെ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെന്റ് ആന്റി നർകോട്ടിക് സ്പെഷൽ സ്ക്വാഡാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
പ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നതായി ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ സാഹസികമായ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. ചതുപ്പുനിലങ്ങളും തോടുകളും കടന്ന് പുഴ നീന്തിക്കടന്നാണ് ഉദ്യോഗസ്ഥർ തുരുത്തിലെത്തിയത്.
കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയ 2800 ലീറ്റർ കോട (വാഷ്) സംഘം നശിപ്പിച്ചു.
നെല്യാടി പുഴയോടു ചേർന്നുള്ള തുരുത്തിലാണ് വാറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി.വിജയൻ, പ്രിവന്റീവ് ഓഫിസർ ദീൻ ദയാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.എം.വിവേക്, കെ.വൈശാഖ്, സി.പി.ജിഷ്ണു, എം.കെ.അതുൽ രാഗ് എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

