രാജ്യത്ത് സ്വർണം വാങ്ങുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനു പകരം, നിലവിലുള്ള സ്വർണശേഖരത്തെ നിയമപരവും സുതാര്യവുമായ മാർഗങ്ങളിലൂടെ മുഖ്യധാര സാമ്പത്തിക വ്യവസ്ഥയിലേക്ക് കൊണ്ടുവരുന്നതിനുള്ള ദീർഘകാല നയങ്ങൾ രൂപീകരിക്കണമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. അബ്ദുൽ നാസർ ആവശ്യപ്പെട്ടു.
സ്വർണ വിൽപനയിലും ഉപയോഗത്തിലും കർശന നടപടികൾ സ്വീകരിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശം ആഭരണ വിപണിയിൽ വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയത് ഇറക്കുമതി നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണെങ്കിലും, ഇത് അനധികൃത സ്വർണക്കടത്ത് വർധിക്കുന്നതിന് കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ ആഭ്യന്തര സ്വർണശേഖരം ഫലപ്രദമായി വിനിയോഗിക്കാൻ സാധിച്ചാൽ, ഇറക്കുമതി ഗണ്യമായി കുറയ്ക്കാനും അതുവഴി വിദേശനാണ്യ ചെലവ് ലാഭിക്കാനും കഴിയും. കൂടാതെ, ഈ നടപടി ആഭ്യന്തര വ്യവസായത്തെയും അനുബന്ധ തൊഴിൽ മേഖലയെയും സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും എസ്.
അബ്ദുൽ നാസർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

