ശാസ്താംകോട്ടയിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന രണ്ട് വനിതകളെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ പൊലീസ് പിന്തുടർന്ന് പിടികൂടി. ശാസ്താംകോട്ട
കെഎസ്എഫ്ഇ ശാഖയിലെ ഉദ്യോഗസ്ഥരായ തേവലക്കര സ്വദേശി സുനിത (54), ശൂരനാട് സ്വദേശി അമ്പിളി (35) എന്നിവർക്കാണ് അപകടത്തിൽ പരുക്കേറ്റത്. വൈകിട്ട് ആറുമണിയോടെ ശാസ്താംകോട്ട
ജംക്ഷനിലായിരുന്നു സംഭവം. റോഡ് മുറിച്ചുകടക്കുന്നതിനിടെ ട്രാഫിക് ഐലൻഡിന്റെ ഭാഗത്തുനിന്ന് അമിതവേഗതയിൽ എത്തിയ കാർ ഇരുവരെയും ഇടിക്കുകയായിരുന്നു.
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനത്തെ പൊലീസ് സംഘം സാഹസികമായി പിന്തുടർന്ന് പിടികൂടുകയായിരുന്നു. സംഭവസമയം എതിർദിശയിൽ പട്രോളിംഗിലുണ്ടായിരുന്ന പൊലീസ് സംഘം അപകടം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഉടൻ തന്നെ ഇടപെട്ടു.
അപകടസ്ഥലത്ത് രണ്ട് ഉദ്യോഗസ്ഥരെ ക്രമസമാധാന പാലനത്തിനായി നിയോഗിച്ച ശേഷം, ബാക്കിയുള്ളവർ കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലയ്ക്ക് പൊട്ടലേറ്റ സുനിതയെ തുടർചികിത്സയ്ക്കായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന കരുനാഗപ്പള്ളി കല്ലേലിഭാഗം സ്വദേശിയും വിമുക്തഭടനുമായ സുരേന്ദ്രനെ (69) പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യം നൽകിയതായി പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

