സംസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന കനത്ത മഴയിൽ വ്യാപക നാശനഷ്ടം. കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടത്തിലുണ്ടായ ഉരുൾപ്പൊട്ടലിൽ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് രണ്ടു പേർ ദാരുണമായി മരിച്ചു.
റജീന, മകൻ ജോസഫിൻ ജോണി (24) എന്നിവരാണ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത്. ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾക്ക് പൂഞ്ഞാർ എംഎൽഎ എം.ജെ.
സെബാസ്റ്റിയൻ, ജില്ലാ കലക്ടർ ചേതൻകുമാർ മീണ എന്നിവർ നേതൃത്വം നൽകുന്നുണ്ട്. കൂടാതെ, വാഗമൺ കോലാഹലമേട്ടിൽ ലീലാമണിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് ബന്ധുവായ വൈക്കം സ്വദേശി പ്രഭാകരൻ നായർ (72) മരണമടഞ്ഞു.
ശക്തമായ മഴയെ തുടർന്ന് ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് പ്രദേശത്തും വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴ്ച്ചയുണ്ടായിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടർന്ന് ഈരാറ്റുപേട്ട– വാഗമൺ പാതയിലും കോട്ടയം– കുമളി ദേശീയപാതയിലും ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.
റോഡുകളിലേക്ക് മണ്ണും കല്ലും പതിച്ചതോടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

