കൊട്ടാരക്കര വയയ്ക്കൽ സ്വദേശിയായ ജി.പി. നന്ദന ഔദ്യോഗികമായി സിവിൽ സർവീസ് സേവനത്തിലേക്ക് പ്രവേശിക്കുന്നു.
തമിഴ്നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥയായാണ് നന്ദന നിയമിതയായിരിക്കുന്നത്. സേലം അസിസ്റ്റന്റ് കലക്ടറായാണ് നന്ദന തന്റെ ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിക്കുന്നത്.
തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി നന്ദനയും ഒപ്പമുള്ള പത്ത് ഐഎഎസ് ഉദ്യോഗസ്ഥരും കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്.
ഉദ്യോഗസ്ഥരുമായി സംവദിക്കവെ, ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്. സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–എന്ന് മുഖ്യമന്ത്രി അവരെ അഭിസംബോധന ചെയ്തു.
മുഖ്യമന്ത്രിയുടെ വാക്കുകൾ വലിയ പ്രചോദനമാണെന്നും വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചതെന്നും നന്ദന പ്രതികരിച്ചു. കൂടിക്കാഴ്ചയുടെ സ്മരണികയായി ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം നന്ദന മുഖ്യമന്ത്രിക്ക് സമ്മാനമായി നൽകി.
കൊട്ടാരക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2017-19 ബാച്ച് വിദ്യാർഥിനിയായിരുന്ന നന്ദന, കഠിനമായ പരിശ്രമത്തിനൊടുവിൽ കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം പൂർത്തിയാക്കിയത്. സേലം അസിസ്റ്റന്റ് കലക്ടർ എന്ന നിലയിൽ തന്റെ കർമ്മപഥത്തിന് തുടക്കം കുറിക്കാൻ തയ്യാറെടുക്കുകയാണ് ഈ മലയാളി ഉദ്യോഗസ്ഥ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

