തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശിയായ കെ.കെ. പ്രദീപ് (40) എടുത്ത അപൂർവ ശപഥം വാർത്തയാകുന്നു.
പിണറായി വിജയൻ സർക്കാർ അധികാരത്തിൽ നിന്ന് ഒഴിയുന്നതുവരെ താടിയും മുടിയും മുറിക്കില്ലെന്നായിരുന്നു പ്രദീപിന്റെ തീരുമാനം. 2018-ൽ ശബരിമല സ്ത്രീ പ്രവേശന വിധി പുറത്തുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതിജ്ഞയുമായി അദ്ദേഹം രംഗത്തെത്തിയത്.
തുടർന്നുള്ള എട്ടു വർഷക്കാലം തന്റെ ശപഥത്തിൽ ഉറച്ചുനിന്ന പ്രദീപ്, അയ്യപ്പഭക്തർക്കിടയിൽ ഐക്യം ആവശ്യപ്പെട്ട് മൂന്നു വർഷത്തോളം കേരളത്തിലുടനീളം ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് ബോധവൽക്കരണം നടത്തിയിരുന്നു. ഒടുവിൽ, താൻ വളർത്തിയ താടിയുടെയും മുടിയുടെയും അറ്റം ഇന്നലെ അദ്ദേഹം മുറിച്ചുമാറ്റി.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെച്ചു. ഈ തീരുമാനത്തോടനുബന്ധിച്ച് നാട്ടുകാർക്കായി പായസ വിതരണവും നടത്തിയിരുന്നു.
എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യനില മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്. നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

