തമിഴ്നാട് കേഡറിൽ അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര സ്വദേശിനി ജി.പി. നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തി.
സേലം അസിസ്റ്റന്റ് കലക്ടറായി ഔദ്യോഗികമായി ചുമതലയേൽക്കുന്നതിന്റെ ഭാഗമായാണ് ഇവർ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. പരിശീലനം പൂർത്തിയാക്കിയ തന്റെ ബാച്ചിലെ പത്ത് ഉദ്യോഗസ്ഥരും നന്ദനയ്ക്കൊപ്പം ഉണ്ടായിരുന്നു.
കൂടിക്കാഴ്ചയ്ക്കിടെ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങൾ തനിക്ക് വലിയ പ്രചോദനമായെന്ന് നന്ദന പ്രതികരിച്ചു. “യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക”– എന്ന ജോസഫ് വിജയ്യുടെ വാക്കുകൾ തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകിയതായി നന്ദന വ്യക്തമാക്കി. കൂടാതെ, ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം മുഖ്യമന്ത്രിക്ക് നന്ദന സമ്മാനമായി നൽകി.
മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ലഭിച്ച സ്വീകരണം വളരെ ഹൃദ്യമായിരുന്നുവെന്നും നന്ദന കൂട്ടിച്ചേർത്തു. കൊട്ടാരക്കര വയയ്ക്കൽ ‘സ്വസ്തി’യിൽ താമസക്കാരിയായ നന്ദന, 2017–19 കാലയളവിൽ കൊട്ടാരക്കര ഗവ.
ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
കഠിനപ്രയത്നത്തിലൂടെ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നന്ദന, ഇപ്പോൾ ഔദ്യോഗിക ജീവിതത്തിലേക്ക് ചുവടുവെക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

