തൊടുപുഴ നെയ്യശ്ശേരി കാഞ്ഞിരക്കുഴി സ്വദേശി കെ.കെ. പ്രദീപ് (40) എട്ടു വർഷം നീണ്ട
തന്റെ അപൂർവ ശപഥം പൂർത്തിയാക്കി. പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത് വരെ മുടിയും താടിയും വെട്ടില്ലെന്നായിരുന്നു പ്രദീപിന്റെ തീരുമാനം.
2018-ൽ ശബരിമലയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി പുറത്തുവന്ന സാഹചര്യത്തിലായിരുന്നു ഇത്തരമൊരു പ്രതിജ്ഞ അദ്ദേഹം എടുത്തത്.
ശപഥം നിറവേറ്റുന്നതിന്റെ ഭാഗമായി മൂന്ന് വർഷത്തോളം ഓട്ടോറിക്ഷയിൽ കേരളത്തിലുടനീളം സഞ്ചരിച്ച് അയ്യപ്പഭക്തർക്കിടയിൽ ഐക്യദാർഢ്യം സന്ദേശം പ്രചരിപ്പിക്കാനും പ്രദീപ് ശ്രമിച്ചിരുന്നു. ശപഥം പൂർത്തിയായതോടെ ഇന്നലെ താടിയുടെയും മുടിയുടെയും അറ്റം മുറിച്ച് അദ്ദേഹം വ്രതം അവസാനിപ്പിച്ചു.
ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം പങ്കുവെക്കുകയും നാട്ടുകാർക്ക് പായസം വിതരണം ചെയ്യുകയും ചെയ്തു. നേരത്തെ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്ന പ്രദീപ്, പിതാവിന്റെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്നാണ് ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയത്.
നിലവിൽ ഓൺലൈൻ വഴിയുള്ള ജോലി തുടരാനാണ് ഇദ്ദേഹത്തിന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

