ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പദവി ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യാ മുന്നണിയുടെ നേതൃത്വത്തിൽ ഇന്ന് ശക്തമായ പ്രതിഷേധ പരിപാടികൾ അരങ്ങേറും. രാജ്യത്തിന്റെ തലസ്ഥാന നഗരിയിലെ അതീവ സുരക്ഷാ മേഖലയിലാകും പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കുന്നത്.
ഔദ്യോഗിക വിവരങ്ങൾ പ്രകാരം, രാഷ്ട്രപതി ഭവനിലേക്ക് പ്രതിപക്ഷ കക്ഷികൾ മാർച്ച് നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സന്നിഹിതരാകാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എംപിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്ര സേനയെ ഉൾപ്പെടെ വിന്യസിച്ച് കനത്ത വലയത്തിലാണ് നിലവിൽ ദേശീയ തലസ്ഥാനം. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ പ്രതിപക്ഷ നിര നേതാക്കൾ ഇന്നത്തെ മാർച്ചിൽ പങ്കെടുക്കുമെന്നാണ് സൂചന.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

