കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി. നന്ദന സേലം അസിസ്റ്റന്റ് കലക്ടറായി ചുമതലയേൽക്കുന്നു.
ഐഎഎസ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിനെത്തുടർന്ന് തമിഴ്നാട് കേഡറിലേക്കാണ് നന്ദനയെ നിയമിച്ചിരിക്കുന്നത്. ഔദ്യോഗിക പദവി ഏറ്റെടുക്കുന്നതിന് മുന്നോടിയായി, തന്റെ ബാച്ചിലെ പത്ത് സഹപ്രവർത്തകർക്കൊപ്പം നന്ദന തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യെ സന്ദർശിച്ചു.
ഈ കൂടിക്കാഴ്ച തനിക്ക് വലിയ പ്രചോദനമാണ് നൽകിയതെന്ന് നന്ദന പറഞ്ഞു. ‘യുവ പ്രതിഭകളായ നിങ്ങളെ കാണുന്നതിൽ സന്തോഷമുണ്ട്.
സമൂഹത്തിന് വേണ്ടി നന്നായി ജോലി ചെയ്യുക’–തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ വാക്കുകളുടെ പ്രചോദനത്തിലാണ് സേലം അസിസ്റ്റന്റ് കലക്ടറായി നിയമിതയായ കൊട്ടാരക്കര വയയ്ക്കൽ സ്വസ്തിയിൽ ജി.പി.നന്ദന. മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ച സ്വീകരണം വളരെ ഹൃദ്യമായിരുന്നുവെന്ന് വ്യക്തമാക്കിയ നന്ദന, കൂടിക്കാഴ്ചയ്ക്കിടെ ഡാനിയേൽ ഗോൾമാന്റെ ‘ഇമോഷനൽ ഇന്റലിജൻസ്’ എന്ന പുസ്തകം അദ്ദേഹത്തിന് സമ്മാനമായി നൽകി.
2017-19 കാലയളവിൽ കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു നന്ദന.
കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലായിരുന്നു നന്ദനയുടെ സിവിൽ സർവീസ് പരിശീലനം ആരംഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

