കൊട്ടാരക്കരയിൽ ചേർന്ന സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച ചർച്ചകൾ കടുത്ത തർക്കങ്ങൾക്ക് വഴിതുറന്നു. പരാജയത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിനും മുഖ്യമന്ത്രി പിണറായി വിജയനും എതിരെ ഉയരുന്ന വിമർശനങ്ങൾ നിയന്ത്രിക്കാൻ നേതൃത്വം തീരുമാനിച്ചതാണ് യോഗത്തിൽ കടുത്ത ഭിന്നാഭിപ്രായങ്ങൾക്കും സംഘർഷത്തിനും കാരണമായത്.
യോഗത്തിൽ രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തിയത് കരീപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായ കരീപ്ര അജയകുമാറാണ്. “ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ്” അദ്ദേഹം യോഗത്തിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
ഇതിന് പിന്തുണ പ്രഖ്യാപിച്ച് മറ്റ് രണ്ട് അംഗങ്ങൾ കൂടി എഴുന്നേറ്റതോടെ യോഗം അലങ്കോലമായി. നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.
രാമാനുജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം എസ്.
രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു എന്നിവർ പങ്കെടുത്തു. വിവിധ ഏരിയ കമ്മിറ്റി അംഗങ്ങളും ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരും യോഗത്തിൽ സന്നിഹിതരായിരുന്നു.
സംസ്ഥാന നേതൃത്വത്തെയും മുഖ്യമന്ത്രിയെയും വിമർശിക്കാൻ അനുവാദമില്ലെന്നും, ഇത്തരം വിഷയങ്ങൾ ഏരിയ കമ്മിറ്റികളിൽ മാത്രം ചർച്ച ചെയ്താൽ മതിയെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു യോഗത്തിൽ നിലപാട് വ്യക്തമാക്കിയത്. എന്നാൽ, താഴെത്തട്ടിൽ സ്വതന്ത്രമായി അഭിപ്രായം പറയാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടെന്ന് കരീപ്ര അജയകുമാർ തിരിച്ചടിച്ചു.
ഏരിയ കമ്മിറ്റി അംഗമല്ലാത്ത താൻ എവിടെ വിഷയം ഉന്നയിക്കുമെന്ന് ചോദിച്ചുകൊണ്ട് അജയകുമാർ ഇറങ്ങിപ്പോയതോടെ യോഗ നടപടികൾ തടസ്സപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

