എത്രകാലം ഇന്ത്യയിൽ ജീവിച്ചാലും രാജ്യത്തെ ചില സാഹചര്യങ്ങൾ ഇപ്പോഴും തന്നിൽ ഭയം ഉളവാക്കാറുണ്ടെന്ന് വിദേശത്തു നിന്നുള്ള യുവതിയുടെ വെളിപ്പെടുത്തൽ. തിരക്കേറിയ റോഡുകൾ മുറിച്ചുകടക്കുന്നതിലെ അപകടസാധ്യതയും അസഹനീയമായ ചൂടുമാണ് പ്രധാന പ്രശ്നങ്ങളായി പോളിന എന്ന യുവതി ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യൻ റോഡുകളിൽ വാഹനങ്ങൾക്കിടയിലൂടെ ആളുകൾ കാൽനടയായി സഞ്ചരിക്കുന്നത് കാണുമ്പോൾ വലിയ ഭയമാണ് തോന്നാറുള്ളതെന്ന് ഇവർ പറയുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പോളിന പങ്കുവെച്ച വീഡിയോയിൽ പറയുന്നതിങ്ങനെ: “ഇവിടെ റോഡ് മുറിച്ചുകടക്കാൻ കൃത്യമായ ഒരു സിസ്റ്റവുമില്ല.
റോഡിലേക്ക് ചാടിയിറങ്ങുക, നല്ലത് സംഭവിക്കുമെന്ന് പ്രാർത്ഥിക്കുക ഇതാണവസ്ഥ. വാഹനങ്ങൾക്കിടയിലൂടെ ആളുകൾ യാതൊരു പേടിയുമില്ലാതെ നടന്നുപോകുന്നത് കാണുമ്പോൾ എനിക്ക് അത്ഭുതം തോന്നാറുണ്ട്.” കടുത്ത ചൂടിനെക്കുറിച്ചും യുവതി വീഡിയോയിൽ പരാമർശിക്കുന്നുണ്ട്.
“45 ഡിഗ്രിക്ക് മുകളിൽ ചൂടുള്ളപ്പോൾ ആളുകൾ എങ്ങനെയാണ് പുറത്തിറങ്ങി നടക്കുന്നത്? എനിക്ക് ഈ ചൂട് ഒട്ടും താങ്ങാനാവില്ല. ഉച്ചയ്ക്ക് 1.30 -ന് ഞാൻ അരമണിക്കൂർ വെയിലത്തോ തണലത്തോ പോയിരുന്നാൽ പോലും സൂര്യാഘാതമേറ്റ് ആശുപത്രിയിലാകും!
രാത്രിയിൽ പോലും വലിയ ചൂടാണ്,” എന്ന് പോളിന വ്യക്തമാക്കുന്നു. ഇത്രയധികം പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും ‘ഐ ലവ് ഇന്ത്യ’ എന്ന അടിക്കുറിപ്പോടെയാണ് യുവതി ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി രംഗത്തെത്തിയത്. “ഇന്ത്യയിൽ സുരക്ഷാ നിയമങ്ങൾ ആരും അത്ര കാര്യമാക്കാറില്ല എന്നതാണ് സത്യം,” എന്നാണ് ഇതിൽ ഒരാൾ കമന്റ് ചെയ്തത്.
“ഇവിടെയുള്ളവർക്ക് അത്തരം ഭയമില്ലാത്തതുകൊണ്ടാണ് റോഡ് ക്രോസിംഗ് വലിയ കാര്യമായി തോന്നാത്തത്,” എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ മറുപടി. “റോഡ് മുറിച്ചുകടക്കുന്നത് ആദ്യം ഇത്തിരി കോംപ്ലിക്കേറ്റഡായി തോന്നാമെങ്കിലും ഒരു ജിഗ്സോ പസിൽ ശരിയാകുന്നത് പോലെ ഒടുവിൽ എല്ലാം കൃത്യമായി വരും.
പക്ഷേ വീതിയുള്ള വലിയ റോഡുകളാണെങ്കിൽ സബ്വേകൾ ഉപയോഗിക്കുന്നതാണ് ബുദ്ധി,” എന്ന് തമാശ രൂപേണ മറ്റൊരാൾ ഉപദേശിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

