കൊട്ടാരക്കര സിപിഎം മണ്ഡലം കമ്മിറ്റി യോഗത്തിൽ തിരഞ്ഞെടുപ്പ് തോൽവിയെച്ചൊല്ലി രൂക്ഷമായ തർക്കം. പാർട്ടി നേതൃത്വത്തെയും മുൻ മുഖ്യമന്ത്രി പിണറായി വിജയനെയും വിമർശിക്കുന്നത് വിലക്കിയതിനെത്തുടർന്ന് കരീപ്ര തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി കരീപ്ര അജയകുമാർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
കൊട്ടാരക്കര സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.
രാമാനുജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേന്ദ്ര കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ എംഎൽഎ, സംസ്ഥാന കമ്മിറ്റിയംഗം എസ്.
രാജേന്ദ്രൻ, ജില്ലാ സെക്രട്ടേറിയറ്റംഗം ജോർജ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. യോഗത്തിനിടെ പാർട്ടി നേതൃത്വത്തിന്റെ പ്രവർത്തനശൈലിക്കെതിരെ വിമർശനം ഉന്നയിക്കാൻ അജയകുമാർ ശ്രമിച്ചെങ്കിലും, ഇത് ഇവിടെ ചർച്ച ചെയ്യാൻ അനുവദിക്കില്ലെന്നും ഏരിയ കമ്മിറ്റികളിൽ മാത്രം വിഷയം ഉന്നയിച്ചാൽ മതിയെന്നുമുള്ള നിലപാടാണ് ജോർജ് മാത്യു സ്വീകരിച്ചത്.
സംസ്ഥാനത്തുടനീളം സംഘടനാപരമായ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും, താഴേത്തട്ടിൽ അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദേശം നിലവിലുണ്ടെന്നും അജയകുമാർ ഇതിന് മറുപടിയായി വാദിച്ചു. തുടർന്ന്, “ഇങ്ങനെ പോയാൽ പാർട്ടി ഒരു കാലത്തും രക്ഷപെടില്ലെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു.” താൻ ഏരിയ കമ്മിറ്റി അംഗമല്ലാത്തതിനാൽ സ്വന്തം അഭിപ്രായം രേഖപ്പെടുത്താൻ മറ്റൊരു വേദിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അജയകുമാറിനെ പിന്തുണച്ച് രണ്ട് അംഗങ്ങൾ കൂടി രംഗത്തെത്തിയതോടെ യോഗം അലങ്കോലമായി പിരിയുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

