കൊല്ലം ∙ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നിന്നു മഹാത്മാഗാന്ധിയുടെ പേര് മാറ്റാൻ ശ്രമിക്കുന്ന നരേന്ദ്രമോദി രാജ്യത്തിന് അപമാനകരമാണെന്നു ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്. കോൺഗ്രസ് ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധപ്രകടനവും യോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറ പദ്ധതിയുടെ അന്തഃസത്തയെ നശിപ്പിക്കാനും പദ്ധതിയെ തകർക്കാനും ശ്രമിക്കുന്ന ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എസ്.വിപിനചന്ദ്രൻ അധ്യക്ഷത വഹിച്ചു.
നേതാക്കളായ എൻ.ഉണ്ണിക്കൃഷ്ണൻ, പള്ളിത്തോപ്പിൽ ഷിബു, ജി.ജയപ്രകാശ്, ബി.തൃദീപ് കുമാർ, പി.പ്രതീഷ് കുമാർ, ആനന്ദ് ബ്രഹ്മാനന്ദ്, ഡി.ഗീതാകൃഷ്ണൻ, പ്രാക്കുളം സുരേഷ്, പാലത്തറ രാജീവ്, മേച്ചേഴത്ത് ഗീരീഷ്, തൃക്കടവൂർ അജിത്, മഷ്കൂർ, ലൈലകുമാരി, ജയലക്ഷ്മി, എസ്.ധന്യ, ഷൈനി സുധീർ, ജോസ് വിമൽരാജ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

