മറയൂർ ∙ മറയൂരിലെ ചാനൽമേട്, മിഷൻവയൽ, ചെറുവാട് മേഖലകളിൽ കാട്ടുപോത്തുകൾ കൃഷിയിടത്തിൽ തമ്പടിച്ച് കൃഷിനാശം വരുത്തുന്നത് കർഷകരെ ദുരിതത്തിലാക്കുന്നു. കഴിഞ്ഞദിവസം മിഷൻ വയലിൽ മണികണ്ഠന്റെ വീടിന് സമീപത്ത് കൃഷിത്തോട്ടത്തിൽ ഇറങ്ങിയ കാട്ടുപോത്തുകൾ വ്യാപകമായി കമുക്, വാഴ, തെങ്ങ് കൃഷികൾ പൂർണമായും നശിപ്പിച്ചു.
കൃഷിത്തോട്ടത്തിനു ചുറ്റും സൗരോർജ വേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം പൂർണമായും നശിപ്പിച്ച് അകത്തേക്ക് കയറുകയാണ്. വനംവകുപ്പിൽ വർഷങ്ങളായി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി.
പരാതിപ്പെടുമ്പോൾ ആ സമയത്ത് വന്ന് നിരീക്ഷണം നടത്തുന്നുണ്ടെങ്കിലും തുടർച്ചയായുള്ള നിരീക്ഷണവും വനമേഖലയിലേക്ക് കടത്തിവിടാനുള്ള ശ്രമവും ഉണ്ടാകുന്നില്ല.
അതിനാലാണ് കാട്ടുപോത്തുകൾ തുടർച്ചയായി കൃഷിത്തോട്ടങ്ങളിൽ തമ്പടിച്ച് കൃഷിനാശം വരുത്തിവരുന്നതെന്നു കർഷകർ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

