കൊല്ലം ∙ സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കാനുള്ള ഫോമുകൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിതരണം ചെയ്യണമെന്ന് പ്രവർത്തകർക്ക് എൽഡിഎഫ് കോർപറേഷൻ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ നിർദേശം.
എന്നാൽ ആനുകൂല്യം എപിഎൽ വിഭാഗക്കാർക്ക് ലഭിക്കില്ലെന്നത് വ്യക്തമായി പറയേണ്ടതില്ലെന്ന് പ്രചാരണ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ സർക്കുലർ നിർദേശിക്കുന്നു .
വീടുകൾ സന്ദർശിച്ച് റേഷൻ കാർഡ് പരിശോധിച്ച ശേഷം ഫോമുകൾ നൽകണം. എപിഎല്ലിൽ ഉൾപ്പെട്ട
വനിതകളോട് വിവരം ചോദിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം കാര്യങ്ങൾ അവതരിപ്പിക്കണം.
എപിഎൽ, ബിപിഎൽ പരിശോധനയാണ് നടത്തുന്നതെന്നു മാത്രം എപിഎൽ കാർഡുകാരോട് പറഞ്ഞാൽ മതിയെന്ന് സർക്കുലർ പറയുന്നു.
എഎവൈ, ബിപിഎൽ കാർഡുകാർ മാത്രമാണ് പദ്ധതിക്ക് അർഹരായവർ എന്നതു പ്രത്യേകം ശ്രദ്ധിക്കണം .
ഈ പ്രവർത്തനങ്ങൾക്കായി ഒരു ബൂത്തിൽ 2 വനിത പ്രവർത്തകരെ അടിയന്തരമായി ചുമതലപ്പെടുത്തണം.
സ്ത്രീ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുന്ന വീട്ടമ്മമാരുടെ പ്രത്യേക യോഗം വിളിക്കാനും നിർദേശമുണ്ട് .
സ്ത്രീ സുരക്ഷ പദ്ധതി പ്രഖ്യാപനത്തിന് പിന്നാലെ എപിഎൽ റേഷൻ കാർഡ് ഉടമകളായ വനിതകൾക്ക് മുഖ്യമന്ത്രിയുടെ പേരിൽ മെസേജുകൾ വ്യാപകമായി ലഭിച്ചിരുന്നു. ഇതോടെ റേഷൻ കട
വ്യാപാരികൾക്കും തദ്ദേശ ജനപ്രതിനിധികൾക്കും പദ്ധതിയിൽ ചേരുന്നതിന്റെ വിവരം ആരാഞ്ഞ് ഫോൺ വിളികൾ ലഭിച്ചു.
ബിപിഎൽ വിഭാഗത്തിനു മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക എന്നത് വ്യക്തമാക്കാത്തതിനാലാണ് ആശയക്കുഴപ്പം. എപിഎൽ വിഭാഗക്കാർക്ക് അർഹതയില്ല എന്നതു മറച്ചുവച്ചു തിരഞ്ഞെടുപ്പ് പ്രചാരണായുധമായി സ്ത്രീ സുരക്ഷ പദ്ധതി ഉപയോഗിക്കാൻ എൽഡിഎഫ് ഒരുങ്ങുന്നത് .
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

