നൽകിയിരിക്കുന്ന പരാതിയിൽ തീരുമാനം വൈകുന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. അയോഗ്യത സംബന്ധിച്ച പരാതി മൂന്ന് മാസമായിട്ടും തീര്‍പ്പാക്കാത്ത ലോക്സഭ സ്പീക്കറുടെ നടപടിക്രമങ്ങളിലെ കാലതാമസത്തിലാണ് കോടതി അതൃപ്തി പ്രകടിപ്പിച്ചത്.
കോടതി അനുവദിച്ച രണ്ട് തവണത്തെ അവധിക്ക് ശേഷവും മറുപടി നല്‍കാത്ത തൃണമൂല്‍ വിമത എംപിമാര്‍ തുടര്‍ന്ന് നാലാഴ്ച കൂടി സമയം തേടുകയായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ചേര്‍ന്ന 20 എംപിമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി നല്കിയ ഹർജിയിലാണ് ഈ നിർണായക നീക്കം.
സ്പീക്കര്‍ ഓം ബിര്‍ല നടപടികള്‍ വൈകിപ്പിക്കുന്നതിനെത്തുടര്ന്നാണ് പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ നേരിട്ട് ബാധിക്കുന്ന ഇത്രയും ഗൗരവമേറിയ വിഷയത്തില്‍ നടപടികള്‍ വൈകുന്നതെന്തുകൊണ്ടാണെന്ന് ബെഞ്ച് ആരാഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18-ന് എംപിമാര്‍ സ്വമേധയാ രാജിവെച്ചതുള്‍പ്പെടെയുള്ള പ്രസക്ത രേഖകള്‍ സഹിതമാണ് സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചതെന്ന് അഭിഷേക് ബാനര്‍ജിക്കായി ഹാജരായ അഭിഭാഷകനും തൃണമൂല്‍ നേതാവുമായ കല്യാണ്‍ ബാനര്‍ജി കോടതിയെ ബോധിപ്പിച്ചു.
‘കെയ്ഷാം മേഘചന്ദ്ര സിംഗ് വേഴ്സസ് മണിപ്പൂര്‍ അസംബ്ലി’ കേസ് പ്രത്യേകമായി ചൂണ്ടിക്കാണിച്ച കോടതി, കൂറുമാറ്റ നിരോധന നിയമ പ്രകാരമുള്ള അയോഗ്യതാ പരാതികള്‍ നിയമപ്രകാരം മൂന്ന് മാസത്തിനുള്ളില്‍ തീര്‍പ്പാക്കേണ്ടതാണെന്ന് ഓര്‍മ്മിപ്പിച്ചു. അഭിഷേക് ബാനര്‍ജിയുടെ പരാതിയില്‍ എത്രയും പെട്ടെന്ന് തീര്‍പ്പുണ്ടാകണമെന്നും ഈ വിഷയത്തില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനം കൈക്കൊള്ളണമെന്നും സുപ്രീംകോടതി കര്‍ശന നിര്‍ദ്ദേശം നല്കി.
പതിനാല് ദിവസത്തിനകം രേഖാമൂലം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം അഞ്ചിനാണ് എംപിമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചത്. പിന്നീട് മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് വിമതര്‍ക്ക് ഇന്നലെ വരെ സമയം നീട്ടിനൽകിയിരുന്നു.
എന്നാല്‍ ഇന്നലെയും മറുപടി സമര്‍പ്പിക്കാന്‍ തയ്യാറാകാതെ വിമത എംപിമാര്‍ നാലാഴ്ച കൂടി അധിക സമയം ആവശ്യപ്പെട്ടപ്പോള്‍ സ്പീക്കര്‍ തന്റെ നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. കോടതിയുടെ ഭാഗത്തുനിന്നും കര്‍ശനമായ നിരീക്ഷണങ്ങളും ഇടപെടലുകളും ഉണ്ടായ സാഹചര്യത്തില്‍ സ്പീക്കറുടെ അന്തിമ തീരുമാനം വൈകിയേക്കില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
പാര്‍ട്ടിയിലെ ഒരു വിഭാഗം ബിജെപിയിലേക്ക് ചേക്കേറാന്‍ താല്പര്യപ്പെടുമ്പോള് മറുവിഭാഗം അതിനെ ശക്തമായി എതിര്‍ക്കുന്നതാണ് വിമത ക്യാമ്പിലെ നിലവിലെ പ്രതിസന്ധിക്ക് ആധാരം. വരാനിരിക്കുന്ന സമ്മേളനത്തില്‍ മണ്ഡല പുനര്‍നിര്‍ണയമടക്കമുള്ള നിര്‍ണായക ബില്ലുകള്‍ അവതരിപ്പിക്കാനിരിക്കെ, വിമതരുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പിന്നിലെ കേന്ദ്ര നീക്കങ്ങളും സ്പീക്കറുടെ തീരുമാനം വൈകാൻ കാരണമായേക്കാമെന്നാണ് സൂചനകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

