കർണാടകയിലെ ഗുണ്ടൽപേട്ടിൽ മലയാളികൾ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ഭീകരമായ അപകടത്തിൽ പാലക്കാട് സ്വദേശിനിയായ സ്ത്രീക്ക് ദാരുണാന്ത്യം. മണ്ണാർക്കാട് പാലോട് സ്വദേശിനി ലിസ്ന നബീൽ ആണ് മരണപ്പെട്ടത്.
ബുധനാഴ്ച ഗുണ്ടൽപേട്ടിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. അപകടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചയുടൻ ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകർ സ്ഥലത്തെത്തുകയും അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു.
തുടർന്ന് നിയമനടപടികൾക്ക് ശേഷം മൃതദേഹം അടുത്തുള്ള ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

