കൊല്ലം∙ ‘‘ഒരു നല്ല മനുഷ്യനായി ജീവിക്കാൻ എപ്പോഴും ശ്രമിച്ചിരുന്നയാളാണ് ഞാൻ. അധ്വാനിക്കാതെ ഒരു രൂപയും വാങ്ങിയിട്ടില്ല.
കുടുംബത്തോടും സമൂഹത്തോടും നീതി പുലർത്തി ജീവിച്ച എനിക്ക് ഇൗ അവസ്ഥ വന്നല്ലോ’’ …..45 കാരനായി ബാബുവിന്റെ കണ്ണീർ തൊണ്ടയിൽ തടഞ്ഞു നിന്നു… പിന്നെ ഒന്നുംമിണ്ടാൻ വയ്യാതെ കരയുകയായിരുന്നു.
അപ്രീതീക്ഷിതമായി എത്തിയ രോഗം ഒരു കുടുംബത്തിലുണ്ടാക്കുന്ന സംഘർഷങ്ങളുടെ നേർക്കാഴ്ചയാണ് ചടയമംഗംലം വെള്ളൂപ്പാറ സ്കൂളിന് സമീപം ലക്ഷംവീട് കോളനിയിൽ കെ.ബാബുവിന്റെ വീടിൽ നിന്നുള്ളത്. പ്ലസ്ടുവിനും എട്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളുടെ പിതാവാണ് കെ.ബാബു.
കൂലിപ്പണിയെടുത്ത് ഭാര്യയെയും മക്കളെയും മാത്രമല്ല, സഹോദരിമാരുടെയും കുടുംബത്തിന്റെയും ഒക്കെ ചേർന്നു നിന്ന മനുഷ്യൻ.
ഒടുവിൽ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു. ജീവിതത്തിൽ ഒരാളിൽ നിന്നും കടംവാങ്ങിയിട്ടില്ലെന്ന് അഭിമാനത്തോടെ പറയുമായിരുന്നു അധ്വാനിയായ ബാബു ഇന്ന് സഹായത്തിനായി നാടിന്റെ മുന്നിൽ കൈനീട്ടുകയാണ്.
അഭ്യർഥിക്കുകയാണ്.
ക്ഷീണവും കാലിൽ ചെറിയ നീരുമായിരുന്നു ലക്ഷണം. രണ്ടു വർഷം മുൻപ് റോഡരികിൽ നിൽക്കുമ്പോൾ ഒരു കാർ വന്ന് ഇടിച്ചുതെറുപ്പിച്ചുപോയതിന്റെ തുടർ വേദനകളും പ്രശ്നങ്ങളും ഉണ്ടെന്നതിനാൽ ഇത്തരം ലക്ഷണങ്ങളെ ശ്രദ്ധിക്കാറില്ല.
അന്ന് നട്ടെല്ലിന് പരുക്കേറ്റ് ആറുമാസത്തോളമാണ് കിടപ്പായത്.
പിന്നീട് ജോലിയ്ക്ക് പോയി തുടങ്ങി എല്ലാം പതിവ്പോലെ ജീവിതം വന്നപ്പോഴാണ് കാലിൽ നീരും ക്ഷീണവും തോന്നിയത്. കലശലായതോടെ ആശുപത്രിയിലെത്തി.
മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിരിക്കുന്നുവെന്നായിരുന്നു ഡോക്ടർ പറഞ്ഞത്. ചികിൽസ നടന്നു.
ആറുലക്ഷം രൂപയുടെ ചികിൽസയ്ക്കൊടുവിൽ ഡോക്ടർ പറഞ്ഞു. കരൾ മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാർഗമില്ലെന്ന്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രീയ ചെയ്യാമെന്ന് മെഡിക്കൽ കോളജിലെ പരിശോധനകൾക്കൊടുവിൽ ഡോക്ടർമാർ നിർദേശിച്ചു.
കുടുംബത്തിനൊപ്പം ചേർന്നു നിന്ന ബാബുവിനെ സഹോദരി സിന്ധു തന്നെ കരൾ പകുത്ത് നൽകുമെന്ന് സമ്മതം അറിയിച്ചു. തന്റെ സഹോദരന്റെ സ്നേഹം ജീവിതത്തിൽ ആവോളം അനുഭവിച്ചിട്ടുള്ള സിന്ധുവിന് മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല.
രണ്ടു പെൺമക്കളുമായി ഡോക്ടറുടെ മുൻപിൽ പകച്ചു നിന്ന ബാബുവിനെ കരൾ നൽകാൻ സഹോദരിയെത്തിയതോടെ ഡോക്ടർമാർ പരിശോധനകൾ പൂർത്തിയാക്കിയപ്പോൾ സഹോദരിയുടെ കരൾ ചേരുമെന്ന് ഉറപ്പാക്കി.
ഇനി വേണ്ടത് ശസ്ത്രക്രീയയ്ക്കുള്ള പണമാണ്. 30 ലക്ഷത്തിധികം രൂപ ചെലവാകുമെന്നാണ് പ്രാഥമികമായി തന്നെയുള്ള വിലയിരുത്തൽ.
മാസം 9000 രൂപയുടെ മരുന്നു വാങ്ങാൻ പോലും കഴിയാതെ ജീവിതം തള്ളിനീക്കുന്ന കെ.ബാബുവിനും ഭാര്യ ബിന്ദുവിനും രണ്ട് പെൺമക്കൾക്കും ഇൗ പണം കണ്ടെത്താൻ ഒരു മാർഗവുമില്ല. സഹൃദരായ നന്മ മനസുകളോട് കൈനീട്ടി അഭ്യർഥിക്കുകയല്ലാതെ മറ്റു മാർഗമില്ല.
മരണമുനമ്പിലൂടെ നടക്കുകയാണ് ബാബുവിന്റെ മനസ് .
തന്റെ പറക്കമുറ്റാത്ത രണ്ടു പെൺമക്കളെ ആരുടെ കയ്യിലേൽപ്പിക്കുമെന്നറിയാതെ കണ്ണുനിറയും. 30 ലക്ഷം രൂപ കൂട്ടിയാൽ കൂടാത്ത തുകയായതിനാൽ ജീവിതം വിധിയ്ക്ക് കൊടുത്തുകാത്തിരിക്കുകയാണ് ബാബു.
ഇനി ഇൗ കുടുംബത്തിന് പ്രതീക്ഷ സഹൃദരായ മനുഷ്യരുടെ കൈത്താങ്ങാണ്… അധികം താമസിക്കാതെ തന്നെ ശസ്ത്രക്രീയ ചെയ്യണമെന്ന് നിർദേശിച്ചിരിക്കുകയാണ് ഡോക്ടർമാർ.
ഭാര്യ ബിന്ദുവിന്റെ പേരിലാണ് ബാങ്ക് അക്കൗണ്ട്. അക്കൗണ്ട് നമ്പർ–007800100164742 IFSC CODE – DLXB0000078 Dhanalekshmi bamk Chadayamangalam branch
Google pay Number -8590444923
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

