സംസ്ഥാന സർക്കാരിന്റെ ജനക്ഷേമകരവും വികസനോന്മുഖവുമായ പ്രവർത്തനങ്ങൾക്ക് എൽഡിഎഫ് പൂർണ്ണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമാക്കി. സർക്കാരിനെ നശിപ്പിക്കുക എന്നതല്ല പ്രതിപക്ഷത്തിന്റെ രീതിയെന്നും, ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എങ്കിലും സർക്കാരിന്റെ തെറ്റായ നടപടികളെ ശക്തമായി തന്നെ എതിർക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇനിയും സമയമെടുക്കും.
എന്നാൽ സംസ്ഥാനം ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കേന്ദ്രസർക്കാരിന്റെ അവഗണനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രത്തിന്റെ സമീപനങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുള്ള പാർട്ടിയാണ് കോൺഗ്രസ്.
അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, ഇതിന്റെ ദുരിതം അനുഭവിക്കുന്നത് സാധാരണക്കാരായ ജനങ്ങളാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഉണർന്നു പ്രവർത്തിക്കാൻ സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂവെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

