നാരങ്ങാനം പഞ്ചായത്തിൽ സംഘടിപ്പിച്ച അബിൻ വർക്കി എംഎൽഎയുടെ സ്വീകരണ പര്യടനം കെപിസിസി ജനറൽ സെക്രട്ടറി പി.മോഹൻരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.ആർ.രമേശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
പര്യടനത്തിന്റെ ഭാഗമായി നടന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ പ്രമുഖർ പങ്കെടുത്തു. ഡിസിസി ജനറൽ സെക്രട്ടറി കെ.ജാസ്സിംകുട്ടി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് റോജി പോൾ ഡാനിയേൽ, വൈസ് പ്രസിഡന്റുമാരായ പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ എന്നിവർ സംസാരിച്ചു.
ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഫിലിപ്പ് അഞ്ചാനി, മോളി മാത്യു എന്നിവരും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മാത്യു, അന്നമ്മ ഫിലിപ്പ്, സജി അലക്സാണ്ടർ, വി.പി. മനോജ് കുമാർ, റെന്നീസ് മുഹമ്മദ്, ബിജു മലയിൽ, ബിനു കുമാർ, ചാണ്ടപ്പിള്ള, ജയ്മോൻ കാക്കനാട്, സുജ വർഗീസ്, ഗ്രേസമ്മ തോമസ്, തോമസ് ടി.
തോമസ്, തോമസ് എബ്രഹാം, പ്രദീപ് കെ. നായർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

