തിരുവനന്തപുരം ∙ പൊള്ളുന്ന ചൂടിൽ പൊള്ളിച്ച് ചെറുനാരങ്ങ വില. വിവിധ ജില്ലകളിൽ ചില്ലറ വിൽപന വില കിലോഗ്രാമിന് 160 രൂപ മുതൽ 200 രൂപ വരെയായി.
കഴിഞ്ഞ മാസം 100-120 രൂപയായിരുന്നു. ചൂട് ഇനിയും കൂടുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ വില ഉടനെ കുറയാൻ സാധ്യതയില്ലെന്നു വ്യാപാരികൾ പറയുന്നു.
15 രൂപ മുതൽ ലഭിച്ചിരുന്ന നാരങ്ങാ വെള്ളത്തിന് പലയിടത്തും 20 മുതൽ 25 രൂപ വരെയാണ് ഈടാക്കുന്നത്.
സോഡ നാരങ്ങ വെള്ളത്തിന്റെ വില ചിലയിടങ്ങളിൽ 30 രൂപ പിന്നിട്ടു. കേരളത്തിലേക്ക് പ്രധാനമായും ചെറുനാരങ്ങ എത്തുന്ന തമിഴ്നാട്ടിലെയും ആന്ധ്രയിലെയും കൃഷിയിടങ്ങളിൽ വേനൽ കടുത്തതോടെ ഉൽപാദനം കുറഞ്ഞതും വില കൂടുന്നതിന് കാരണമായി.
പച്ചക്കറിക്കും വിലക്കയറ്റം
കനത്ത ചൂടും ജലക്ഷാമവും മൂലം പച്ചക്കറിയടക്കമുള്ള നിത്യോപയോഗ സാധനങ്ങൾക്കും വില കൂടി.
പച്ചമുളക്, വെണ്ടയ്ക്ക വിലയിൽ കിലോഗ്രാമിന് 20 രൂപ വരെ വർധനയുണ്ട്. തണ്ണിമത്തന് കിലോയ്ക്ക് 10 രൂപ വരെ കൂടി. ∙ ചൂട് കൂടുമ്പോൾ ഫാമുകളിൽ കോഴികൾ ചത്തു പോകുന്നത് ഇറച്ചിക്കോഴി വിപണിയെയും ബാധിച്ചു.
∙ ചൂടുമൂലം കന്നുകാലികൾക്ക് അകിടുവീക്കം വരുന്നത് പാലിന്റെ അളവ് കുറയാൻ കാരണമായി. ∙ പാൽ സൊസൈറ്റികളിൽ എത്തുന്ന പാലിന്റെ അളവിൽ 30% വരെ കുറവുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

