അഞ്ചാലുംമൂട്∙ പ്രകൃതിഭംഗിയും അപകടവും ഒന്നിച്ചു ചേർന്നതാണ് അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രത്തിന്റെ സമീപത്തെ ബോട്ട് ജെട്ടിയും കടവും. പ്രകൃതി മനോഹാരിത ആസ്വദിക്കാനും കായൽക്കാറ്റേൽക്കാനും ഒട്ടേറെപ്പേരാണ് ഇവിടെ എത്തുന്നത്.
വിവാഹം ഉൾപ്പെടെയുള്ളവയുടെ ഫോട്ടോ ഷൂട്ട്, വിഡിയോ ചിത്രീകരണം എന്നിവയുടെ പ്രധാന കേന്ദ്രം കൂടിയാണ് ഇവിടം. സീ അഷ്ടമുടി ബോട്ടിന്റെ ഒരു സ്റ്റോപ്പും ഇവിടെയാണ്.
കരയിൽ നിന്നു നോക്കിയാൽ ചെറിയ ഓളങ്ങൾ അലതല്ലുന്ന കായലാണു കാണുക. അതു തന്നെയാണ് 2 പേരുടെ ജീവനും അപഹരിച്ചത്.
എന്നാൽ കരയിൽ നിന്നു കാണുന്നതു പോലെയല്ല കായലിന്റെ ഉൾഭാഗം.
ബോട്ട് ചാലും അടിയൊഴുക്കും മൺതിട്ടകളും ഉള്ള ഈ ഭാഗത്തു പ്രദേശവാസികൾ പോലും ഇറങ്ങാറില്ല. ദിവസവും 100 കണക്കിന് ജനങ്ങൾ സന്ദർശിക്കുന്ന ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല.
അപകടസാധ്യത ഏറെയുണ്ടായിട്ടും മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ബോട്ട് ജെട്ടിയുടെ വലതു ഭാഗത്തു സംരക്ഷണ വേലിയുമില്ല.
കായലിൽ ഇറങ്ങാൻ ശ്രമിക്കുന്നവരെ മിക്കപ്പോഴും നാട്ടുകാരാണു തടയുന്നത്.
ക്ഷേത്ര ദർശനത്തിന് എത്തിയ യുവാക്കൾ കായലിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും ആദിത്യനും അഭിജിത്തും അപകടത്തിൽപെടുകയായിരുന്നു.
ആഴം കുറഞ്ഞ ഭാഗത്ത് ഇറങ്ങിയ ഇവർ നിലയറിയാതെ അടിയൊഴുക്കുള്ള ബോട്ട് ചാലിൽപെട്ടു. ഇരുവരും മുങ്ങിത്താഴുന്നത് കണ്ട് ആദിത്യന്റെ സഹോദരൻ അഭിജിത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിഫലമായി. നിലവിളി കേട്ടെത്തിയ നാട്ടുകാർക്ക് അഭിജിത്തിനെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളൂ.
സമീപവാസിയായ റിട്ട.
പൊലീസ് ഉദ്യോഗസ്ഥൻ സഹീർ, സഹോദരൻ സാജിദ്, അജീർ എന്നിവരാണു രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. കൊല്ലം സിറ്റി എസിപി എസ്.
ഷെരീഫ്, അഞ്ചാലുംമൂട് പൊലീസ് എസ്എച്ച്ഒ ബാബു എന്നിവർ സ്ഥലത്തെത്തി.ഇതിന് മുൻപ് 4 പേരെങ്കിലും ഇതേ പ്രദേശത്തു മുങ്ങിമരിച്ചിട്ടുണ്ടെന്നാണു നാട്ടുകാർ പറയുന്നത്. അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ, സ്ഥിരമായ സുരക്ഷാ സംവിധാനങ്ങളും മുന്നറിയിപ്പു ബോർഡും വേണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു.
വിങ്ങിപ്പൊട്ടി…
ഇരവിപുരം∙ ഉറ്റ സുഹൃത്തുക്കളുടെ വേർപാടിൽ വിങ്ങി വാളത്തുംഗൽ.
അഷ്ടമുടിക്കായലിൽ മുങ്ങിമരിച്ച അഭിജിത്ത് (16), ആദിത്യൻ(20) എന്നിവരെ ഓർത്തു കണ്ണീർ വാർക്കാനേ നാടിനാവുന്നുള്ളൂ.
ചേതന നഗറിലുള്ള ഓടപ്പുറത്തിന് സമീപം 100 മീറ്റർ അകലത്തിലാണ് ഇരുവരുടെയും വീടുകൾ. ഇന്നലെ രാവിലെ എട്ടിനാണ് ഇവർ ഉൾപ്പെടുന്ന ആറംഗ സുഹൃത്ത് സംഘം അഷ്ടമുടിയിൽ ക്ഷേത്രദർശനത്തിന് പോയത്. മരണ വിവരം അറിഞ്ഞ് സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനാവലിയാണു ചേതന നഗറിലുള്ള വീടുകളിൽ എത്തിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

