ശാസ്താംകോട്ട ∙ ഭരണിക്കാവ് ടൗണിലെ ഗതാഗത പരിഷ്കാരങ്ങളിലെ അപാകത പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രതിഷേധം ശക്തമാക്കി. എംഎൽഎ ഉൾപ്പെടെയുള്ള സർവകക്ഷി യോഗത്തിന്റെയും ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെയും തീരുമാനങ്ങൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചെയർമാൻ കൂടിയായ ശാസ്താംകോട്ട
പഞ്ചായത്ത് പ്രസിഡന്റിനെ വ്യാപാരികൾ ഉപരോധിച്ചു.
തുടർന്നു സമരക്കാരും പ്രസിഡന്റും നടത്തിയ ചർച്ചയിൽ അടുത്ത ദിവസങ്ങളിൽ ഗതാഗത റഗുലേറ്ററി യോഗം കൂടിയ ശേഷം തീരുമാനങ്ങൾ നടപ്പാക്കുമെന്ന് ഉറപ്പു നൽകിയതിനാൽ ഉപരോധം അവസാനിപ്പിച്ചു. ഉറപ്പിന്റെ അടിസ്ഥാനത്തിൽ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിത കാല കടയടപ്പ് സമരം മാറ്റിവച്ചതായി വ്യാപാരികൾ അറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത, വൈസ് പ്രസിഡന്റ് ഗുരുകുലം രാഗേഷ്, പഞ്ചായത്ത് സെക്രട്ടറി സീമ, പഞ്ചായത്തംഗങ്ങൾ, വ്യാപാരി നേതാക്കൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. എ.കെ.ഷാജഹാൻ, എ.ബഷീർകുട്ടി, ജി.അനിൽകുമാർ, ശശിധരൻ, സഞ്ജയ് പണിക്കർ, എൽ.കുഞ്ഞുമോൻ, മുഹമ്മദ് ഹാഷിം, എ.നജീർ, സുധീഷ്കുമാർ, അനീസ് എന്നിവർ സമരത്തിന് നേതൃത്വം നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

