ചാത്തന്നൂർ ∙ ദേശീയപാത കല്ലുവാതുക്കൽ മേൽപ്പാതയിൽ പിക്കപ് വാനുകൾ കൂട്ടിയിടിച്ചു 4 പേർക്കു പരുക്ക്. ചൊവ്വാ ഉച്ചയ്ക്കു രണ്ടേകാലോടെ ആണ് അപകടം നടന്നത്.
ചാത്തന്നൂർ ഇടനാട് കോഷ്ണക്കാവ് സ്മിജു ഭവനിൽ സ്മിജു (35), കല്ലുവാതുക്കൽ ശ്രീരാമപുരം രാജു ഭവനിൽ രാഹുൽ രാജ് (22), ശീമാട്ടി ഇടനാട് കുന്നിൽ പുത്തൻ വീട്ടിൽ സുധീഷ് (28), ഇടനാട് സ്വദേശി രാജേഷ് (32) എന്നിവർക്കാണു പരുക്കേറ്റത്. ലൈറ്റ് ആൻഡ് സൗണ്ട് ജീവനക്കാർ സഞ്ചരിച്ച വാഹനവും എതിരെ വന്ന വാഹനവും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ വാഹനത്തിനുള്ളിൽ കുടുങ്ങിയ 2 പേരെ ഏറെ പണിപ്പെട്ടാണു രക്ഷപ്പെടുത്തിയത്.
ഇവരെ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർമാണം പൂർത്തിയായ മേൽപ്പാതയുടെ ഒരു വശത്തെ റോഡിൽ കൂടിയാണ് ഇരുഭാഗത്തേക്കുമുള്ള ഗതാഗതം. നടയ്ക്കൽ സഹകരണ ബാങ്കിനു സമീപമാണ് അപകടം ഉണ്ടായത്.
ഏതാനും ദിവസം മുൻപു ചാത്തന്നൂർ ശീമാട്ടിയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് മേൽപ്പാതയുടെ വശത്തെ സംരക്ഷണ ഭിത്തിയിൽ ഇടിച്ച് കുറച്ചുപേർക്കു പരുക്കേറ്റിരുന്നു. ബസ് സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നതിനാൽ വൻ അപകടം ഒഴിവായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

