കാഞ്ഞിരപ്പള്ളി ∙ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ചെറുവള്ളി മാലത്തുപടിയിൽ നിയന്ത്രണം വിട്ട കാർ വഴിയരികിലെ സ്ഥലത്തു പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം തലകീഴായി മറിഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ 3.30നായിരുന്നു അപകടം. ആർക്കും പരുക്കില്ല.
അപകടത്തിൽ കാറും സ്കൂട്ടറും തകർന്നു. നാഗർകോവിലിൽ നിന്നും പൊൻകുന്നത്തേക്കു വരികയായിരുന്ന കാറാണ് മറിഞ്ഞത്.
കാറിൽ 2 പേരുണ്ടായിരുന്നു. ഉറങ്ങിപ്പോയതാണ് അപകട
കാരണം. നിയന്ത്രണം വിട്ട
കാർ റോഡിൽ നിന്നു പത്തടിയോളം മാറി പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിലും ബൈക്കിലുമാണു ഇടിച്ചത്. പുലർച്ചെയായതിനാൽ റോഡിൽ വാഹനങ്ങളും കാൽനട
യാത്രികരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

