ഓച്ചിറ∙ആലപ്പാട് പഞ്ചായത്ത് അഴീക്കൽ രണ്ടാം വാർഡിൽ ഇടച്ചിറയിലെ ശുദ്ധ ജലക്ഷാമം പരിഹരിക്കുന്നതിൽ വാട്ടർ അതോറിറ്റി അധികൃതർ അനാസ്ഥ കാട്ടിയതിനെ തുടർന്നു പഞ്ചായത്ത് അംഗം സ്വന്തം ചെലവിൽ ശുദ്ധജലം ടാങ്കറിലെത്തിച്ചു നാട്ടുകാർക്ക് വിതരണം ചെയ്തു. പഞ്ചായത്ത് അംഗം എസ്.രാജിയാണ് ശുദ്ധജലം വീടുകളിലെത്തിച്ചത്.
ഇടച്ചിറ തുരുത്തിലെ 75 കുടുംബങ്ങളിൽ 15 കുടുംബങ്ങൾക്ക് ശുദ്ധജലം ആഴ്ചകളായി ലഭിക്കുന്നില്ല.
വാട്ടർ അതോറിറ്റിയിൽ പരാതിപ്പെട്ടെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെത്തുടർന്ന്് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജലവിതരണം ചെയ്യുന്നതിനു ശ്രമിച്ചെങ്കിലും അതും തീരുമാനം ആകാത്തതിനെ തുടർന്നാണ് പഞ്ചായത്ത് അംഗം സ്വന്തം ചെലവിൽ ശുദ്ധജലം എത്തിച്ചത്. കുഴൽ കിണർ പ്രവർത്തിക്കുന്നതിനു പഞ്ചായത്തും വാട്ടർ അതോറിറ്റിയും നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് അംഗം എസ്.രാജി ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

