തിരുവനന്തപുരം∙തലസ്ഥാന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ചില്ല് എറിഞ്ഞു പൊട്ടിക്കുന്നത് പതിവാകുന്നു. രാത്രിയാണ് സംഭവം നടക്കുന്നത്. പലരും പരാതിയുമായി മുന്നോട്ടു പോകാറില്ല.കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ രണ്ടിടങ്ങളിലായി മൂന്ന് കാറുകളുടെ ചില്ലുകളാണ് കല്ലു കൊണ്ടെറിഞ്ഞ് പൊട്ടിച്ചത്. ചെന്തിട്ട
ഭാഗത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ വ്യക്തിയുടെ കാറിന്റെ ഇന്നലെ പുലർച്ചെ 2.30ന് ചില്ല് കല്ലു കൊണ്ട് എറിഞ്ഞു പൊട്ടിച്ചു.3 ദിവസം മുൻപ് തൈക്കാട് ഗാന്ധിഭവന് സമീപം പാർക്ക് ചെയ്തിരുന്ന രണ്ട് ടാക്സി കാറിന്റെ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചു. ഇതു സംബന്ധിച്ചു പരാതി ലഭിച്ചതിനെത്തുടർന്ന് സിസിടിവികൾ പരിശോധിച്ചെങ്കിലും പൊലീസിന് ഇതു വരെ ആളെ കണ്ടെത്താനായില്ല.
രണ്ട് സംഭവങ്ങളിലും ഒരാളാണ് ചില്ലുകൾ എറിഞ്ഞു പൊട്ടിക്കുന്നതെന്നു വ്യക്തമായിട്ടുണ്ട്.
പുലർച്ചെ 2നും 2.30നുമിടയ്ക്കാണ് ചില്ലുകൾ എറിഞ്ഞ് പൊട്ടിച്ചിരിക്കുന്നത്.കറുത്ത ഷർട്ടും പാന്റ്സും കയ്യിൽ കവറുമായി എത്തി പരിസരത്ത് ആളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് അവിടെ കല്ലെടുത്ത് വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിച്ചിരിക്കുന്നതെന്നും ദൃശ്യങ്ങളിൽ വ്യക്തമായി.ഒരു മാസം മുൻപ് വലിയശാലയിൽ ഇത്തരത്തിൽ വാഹനങ്ങളുടെ ചില്ല് എറിഞ്ഞ് പൊട്ടിക്കുന്ന അതിഥിത്തൊഴിലാളിയെ നാട്ടുകാർ പിടികൂടി തമ്പാനൂർ പൊലീസിൽ ഏൽപ്പിച്ചിരുന്നു.മാനസികാസ്വസ്ഥ്യമുണ്ടായിരുന്ന ഇയാളെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

