കൊല്ലം ∙ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ചാംപ്യൻമാർക്കു സമ്മാനിക്കുന്ന സ്വർണക്കപ്പിനു ഉജ്വല സ്വീകരണം. പാരിപ്പള്ളി അമൃത ഹയർ സെക്കൻഡറി സ്കൂളിലെ സ്വീകരണത്തോടെയായിരുന്നു ജില്ലയിലെ വരവേൽപ്.
ജി.എസ്.ജയലാൽ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ.ലതാദേവി, ജില്ലാ പഞ്ചായത്ത് അംഗം ആർ.ദിലീപ്കുമാർ, വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ കെ.ഐ.ലാൽ തുടങ്ങിയവർ ചേർന്നാണു വരവേറ്റത്.
കൊല്ലം വിമലഹൃദയ ഹയർ സെക്കൻഡറി സ്കൂളിൽ കൗൺസിലർ ടി.ഷൈനി ഏറ്റുവാങ്ങി. തുടർന്നു നടത്തിയ സമ്മേളനം ഡപ്യൂട്ടി മേയർ കരുമാലിൽ ഡോ.
ഉദയ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ അധ്യക്ഷത വഹിച്ചു.
എഇഒ ആന്റണി പീറ്റർ, സ്കൂൾ പ്രിൻസിപ്പൽ റോയ് സെബാസ്റ്റ്യൻ, അധ്യാപക പ്രതിനിധി എസ്.അഹമ്മദ് ഉഖൈൽ, പിടിഎ പ്രസിഡന്റ് ഫെലിക്സ് എന്നിവർ പ്രസംഗിച്ചു.
കരുനാഗപ്പള്ളി ലാലാജി ജംക്ഷനിൽനിന്നു സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ്, സ്കൗട്സ് എന്നിവരുടെ അകമ്പടിയോടെ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്ക് ആനയിച്ചു. തുടർന്നു നടത്തിയ യോഗം സി.ആർ.മഹേഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർമാൻ ബി.സോമരാജൻ, ഡിഡിഇ കെ.ഐ.ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു ആലപ്പുഴ ജില്ലയിലേക്കു പ്രയാണം തുടർന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

