കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി മദ്യവില്പനശാലയില് ഉപഭോക്താവില്‍ നിന്നും മദ്യത്തിന് അധികവില ഈടാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ കര്‍ശന നടപടി.
ഇതിന്റെ ഭാഗമായി ഔട്ട്ലെറ്റിലെ രണ്ട് ജീവനക്കാരെ സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് സുധിന്‍ രാജ്, ബില്ലിംഗ് ചുമതല വഹിച്ചിരുന്ന അമല്‍ ദേവ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തുകൊണ്ട് ഉത്തരവറായത്.
ബെവ്കോ എംഡിയുടെ ഔദ്യോഗിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ തിരുവല്ല വെയര്‍ഹൗസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനാഗപ്പള്ളി ചില്ലറ വില്‍പ്പനശാലയില്‍ കഴിഞ്ഞ മാസം 11ാം തിയതിയാണ് ഈ ക്രമക്കേട് അരങ്ങേറിയത്.
ഔട്ട്ലെറ്റില് നിന്നും മൂന്ന് ലിറ്റര്‍ മദ്യം ബില്‍ ചെയ്ത വേളയില്‍ ഉപഭോക്താവില്‍ നിന്നും നിശ്ചിത തുകയേക്കാള്‍ 50 രൂപ അധികമായി ഈടാക്കുകയായിരുന്നു എന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

