കൊല്ലം ∙ കേരളത്തിന്റെ കായൽനിരപ്പുകളിലെ ജലരാജാവ് ആരാണെന്ന് നേരത്തെ നിശ്ചയിക്കപ്പെട്ടിരുന്നെങ്കിലും അഷ്ടമുടിക്കായലിന്റെ അധിപനെ അറിയാനുള്ള പ്രസിഡന്റ്സ് ട്രോഫി വള്ളംകളിയുടെ ആവേശത്തിന് ഒരു കുറവുണ്ടായിരുന്നില്ല. അഷ്ടമുടിക്കായലിൽ മിന്നൽകുതിപ്പുമായി വള്ളങ്ങൾ ഓളപ്പരപ്പുകളെ ത്രസിപ്പിച്ചപ്പോൾ അക്ഷരാർഥത്തിൽ ആവേശക്കടലായി അഷ്ടമുടിക്കായലോരം.
ലോകത്ത് തന്നെ ഒരു ടീമിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരു ടീമിൽ മത്സരിക്കുന്ന കായിക ഇനമാണ് ചുണ്ടൻ വള്ളങ്ങളുടെ വള്ളംകളി മത്സരമെന്നാണ് കണക്കാക്കുന്നത്.
കൃത്യമായി നിശ്ചയിച്ച സമയത്തു തന്നെ പരിപാടികൾ ആരംഭിച്ചു. അതിനു മുൻപു തന്നെ കായലിൽ ആധുനിക ജലകായിക വിനോദമായ ജെറ്റ് സി വിത്ത് ഫ്ലൈ ബോർഡ് പ്രദർശനം തുടങ്ങിയിരുന്നു.
മാസ് ഡ്രില്ലിനായി ഉച്ചയ്ക്കു 3 മണിയോടെ വള്ളങ്ങളെല്ലാം അണിനിരന്നതോടെ വള്ളംകളി ആവേശത്തിനു തുടക്കമായി.
കായലിൽ പ്രത്യേകം സജ്ജീകരിച്ച ബോട്ടിലെ വിഐപി പവലിയിനിലും ബോട്ട് ജെട്ടി പരിസരങ്ങളിലും ഡിടിപിസി ഓഫിസിന് സമീപത്തുമാണ് ജനങ്ങൾ നിരന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ചും കുറഞ്ഞ ജനപങ്കാളിത്തമാണ് പരിപാടിക്കുണ്ടായത്.
വിദേശികളും വള്ളംകളി കാണാനെത്തിയിരുന്നു.
ഉദ്ഘാടന ചടങ്ങുകൾക്കു പിന്നാലെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് വള്ളംകളികൾക്കു തുടക്കമായത്. ആദ്യ ഹീറ്റ്സിൽ വീയപുരത്തിന്റെ ഏകപക്ഷീയമായ മുന്നേറ്റമാണ് കണ്ടതെങ്കിൽ രണ്ടാം ഹീറ്റ്സിൽ തൊട്ടു, തൊട്ടില്ല എന്ന നിലയിലെ ചെറിയ മാറ്റത്തോടെയുള്ള ഫിനിഷിങ്ങായിരുന്നു.
മൂന്നാം ഹീറ്റ്സിൽ 3 ടീമുകളും ഒപ്പത്തിനൊപ്പം നിന്നു പോരാടി.
3 ഹീറ്റുസുകളിലുമായി മികച്ച സമയം കുറിച്ച 3 ടീമുകളായ മേൽപാടവും വീയപുരവും നിരണവുമാണ് അവസാന മത്സരത്തിന് യോഗ്യത നേടിയത്. തുടർന്ന് ചെറുവള്ളങ്ങളുടെ ഇരുട്ടുകുത്തി എ ഗ്രേഡ്, ബി ഗ്രേഡ്, വനിതകളുടെ മത്സരം എന്നിവ നടന്നു.
ഇതിനിടയിൽ ചെണ്ടമേളവും കലാപരിപാടികളും പരിപാടിക്കു കൊഴുപ്പേകി. ആവേശമുണർത്തുന്ന കമന്ററിയുമായി ഡി.സജിയും ജോളി എതിരേറ്റുമുണ്ടായിരുന്നു.
പിന്നീട് നടന്ന രണ്ടാം ലൂസേഴ്സ് ഫൈനലിൽ കൃത്യമായ മുൻതൂക്കത്തോടെയുള്ള പ്രകടനത്തോടെ ചെറുതന ചുണ്ടൻ ആറാം സ്ഥാനം ഉറപ്പിച്ചു.
പായിപ്പാടൻ എട്ടാമതും ചമ്പക്കുളം ഒൻപതാം സ്ഥാനത്തും എത്തി. എന്നാൽ ഒന്നാം ലൂസേഴ്സ് ഫൈനലിൽ ഒപ്പത്തിനൊപ്പമായിരുന്നു 3 ടീമുകളും.
നേരിയ മുൻതൂക്കത്തിൽ നടുവിലേപറമ്പൻ മുന്നിലെത്തിയതോടെ മത്സരത്തിൽ ടീം നാലാം സ്ഥാനം നേടി. നടുഭാഗം അഞ്ചാം സ്ഥാനത്തും കാരിച്ചാൽ ആറാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
പ്രസിഡന്റ്സ് ട്രോഫിയുടെയും സിബിഎൽ ഫൈനലിന്റെയും എല്ലാ ആവേശവും ഉൾകൊള്ളുന്ന തരത്തിൽ അതിശക്തമായ മത്സരമാണ് ഫൈനലിൽ നടന്നത്.
മേൽപാടവും വീയപുരവും നിരണവും ആഞ്ഞു തുഴഞ്ഞതോടെ പ്രവചനീതതമായ തരത്തിലേക്ക് ഫൈനൽ മാറി. മത്സരത്തിന്റെ പകുതിയിലെത്തിയപ്പോഴേക്കും ഒരു ടീമിനും ഒരു തുഴ മുൻതൂക്കം പോലുമുണ്ടായിരുന്നില്ല.
മേൽപാടമോ നിരണമോ വീയപുരമോ എന്നറിയാതെ കാണികൾ ആർത്തുവിളിച്ചു.
ജലച്ചാലുകളെ പിളർന്നു മൂന്നു ടീമുകളും ചീറിയെത്തി ഫിനിഷിങ് ലൈൻ കടന്നു. വ്യക്തമായ മുൻതൂക്കം ആർക്കുമില്ലാത്തതിനാൽ ആരാണ് ആദ്യം കടന്നതെന്നറിയാൻ എല്ലാവർക്കും സ്ക്രീനിനെ ആശ്രയിക്കേണ്ടി വന്നു.
അവസാനം ഒരു സെക്കൻഡിനും താഴെയുള്ള മുൻതൂക്കത്തിൽ നിരണം പ്രസിഡന്റ് ട്രോഫി സ്വന്തമാക്കി.
ഇഞ്ചോടിഞ്ചു പോരാടിയ വീയപുരം രണ്ടാമെത്തി. രണ്ടര സെക്കൻഡുകളുടെ മാറ്റത്തിൽ മേൽപാടം മൂന്നാമതായി.
കഴിഞ്ഞ വർഷം സ്വന്തമാക്കിയ പ്രസിഡന്റ്സ് ട്രോഫി നിലനിർത്താനായില്ലെങ്കിലും സിബിഎല്ലിൽ ചരിത്രം കുറിച്ചാണ് വീയപുരം മടങ്ങുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

