സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ സംഭവത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ച് ഗുരുതരമായ പരാതി പുറത്തുവന്നു. തനിക്ക് കാണാനെന്ന വ്യാജേന ഭർത്താവ് രഹസ്യമായി പകർത്തിയ ദൃശ്യങ്ങൾ പിന്നീട് ചില അശ്ലീല വെബ്സൈറ്റുകൾക്ക് കൈമാറുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.
കൊല്ലം സ്വദേശികളായ ദമ്പതികൾക്കിടയിലാണ് ഈ സംഭവം അരങ്ങേറിയിരിക്കുന്നത്. ഈ വിവരം മനസ്സിലാക്കിയ സുഹൃത്തുക്കളാണ് യുവതിയെ യാഥാർത്ഥ്യം അറിയിച്ചത്.
തുടർന്ന് പ്രശ്നങ്ങൾ കൗൺസിലിംഗിലൂടെ പരിഹരിക്കാമെന്ന ധാരണയിൽ വിദേശത്തുനിന്നും ഭർത്താവിനെ യുവതി നാട്ടിലെത്തിക്കുകയായിരുന്നു. കൗൺസിലിംഗിനായി രണ്ടു ദിവസം കൊണ്ടുപോയെങ്കിലും, മൂന്നാം ദിവസം ഭർത്താവ് തന്നെ ക്രൂരമായി മർദിച്ചുവെന്ന് യുവതി വെളിപ്പെടുത്തി.
ഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ സഹിതമാണ് യുവതി പോലീസിൽ പരാതി നൽകിയത്. ഗുരുതരമായി മർദനമേറ്റതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

