ശാസ്താംകോട്ട ∙ ആനയടി, കുമരൻചിറ ഉത്സവങ്ങളുടെ വരവറിയിച്ച് പറയ്ക്കെഴുന്നള്ളത്ത് തുടങ്ങി.
വാദ്യമേളങ്ങളുടെ അകമ്പടിയിൽ പകൽ മുഴുവൻ നീളുന്ന പറയിടീൽ സന്ധ്യയോടെ സമാപിക്കും. താലപ്പൊലിയും വിളക്കുമായി വിവിധ കേന്ദ്രങ്ങളിൽ സന്ധ്യയ്ക്കു സ്വീകരണം ഉണ്ടാകും.
ആനയടി
ശൂരനാട് വടക്ക് ∙ ആനയടി പഴയിടം നരസിംഹ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള പറയ്ക്കെഴുന്നള്ളത്ത് കഴിഞ്ഞ ദിവസം തുടങ്ങി.
ശൂരനാട് വടക്ക്, പള്ളിക്കൽ പഞ്ചായത്തുകളിലെ വിവിധ മേഖലകളിലായി നടക്കുന്ന പറയ്ക്കെഴുന്നള്ളത്ത് 10നു സമാപിക്കും. 11നു കൊടിയേറുന്ന ഉത്സവം ചരിത്ര പ്രസിദ്ധമായ ഗജമേളയോടെ 20നു സമാപിക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ഡോ.ജി.ചന്ദ്രകുമാർ, സെക്രട്ടറി വിജയൻ കാഞ്ഞിരവിള, ട്രഷറർ ആനയടി ബിനുകുമാർ, വൈസ് പ്രസിഡന്റ് ജി.ജയചന്ദ്രൻ, ജോയിന്റ് സെക്രട്ടറി ടി.മോഹൻകുമാർ എന്നിവർ പറഞ്ഞു.
കുമരൻചിറ
ശൂരനാട് തെക്ക് ∙ കുമരൻചിറ ദേവീക്ഷേത്രത്തിലെ പറയിടീൽ ഉത്സവത്തിനു തുടക്കമായി.
ശൂരനാട് തെക്ക്, ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ 14 കരകളിലായി നടക്കുന്ന പറയ്ക്കെഴുന്നള്ളത്ത് ഫെബ്രുവരി 2നു സമാപിക്കും. താലപ്പൊലി ഉത്സവം ഫെബ്രുവരി 3 മുതൽ 6വരെ നടക്കും. വർണാഭമായ കെട്ടുകാഴ്ചയോടെ ഉത്സവം ഫെബ്രുവരി 17നു സമാപിക്കുമെന്ന് ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് സോമൻ പിള്ള, സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് ശിവൻ പിള്ള എന്നിവർ പറഞ്ഞു.
മലനട
പോരുവഴി ∙ പെരുവിരുത്തി മലനട
മലക്കുട ഉത്സവത്തിന്റെ ഭാഗമായുള്ള നടുവിലേമുറി കരക്കെട്ട് കമ്മിറ്റി പൊതുയോഗം നടത്തി പുതിയ ഭാരവാഹികളെയും 17 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
പ്രസിഡന്റ് സിനി ലാൽ അധ്യക്ഷത വഹിച്ചു. കര പ്രതിനിധി പത്നനാഭ പിള്ള, സെക്രട്ടറി രഘുനാഥ്, ട്രഷറർ ബാലചന്ദ്രൻ പിള്ള എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: രഘുനാഥ് (പ്രസി.), സുജിത്ത് (സെക്ര.), സന്തോഷ് (ട്രഷ.).
പനയന്നാർകാവ്
വടക്കുംതല ∙ പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ പറയ്ക്കെഴുന്നള്ളത്ത് കൊല്ലക കരയിൽ തുടങ്ങി. അഞ്ച് കരകളിലായി നടക്കുന്ന പറയ്ക്കെഴുന്നള്ളത്ത് 15നു സമാപിക്കും.
ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ പനയന്നാർകാവ് കാളിദാസൻ പറയിടീലിന് എത്തിച്ചേരുമെന്നു പ്രസിഡന്റ് എസ്.മുരളീധരൻ പിള്ള, സെക്രട്ടറി ജി.ശിവപ്രസാദ് എന്നിവർ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

