പാലോട്∙ അടുത്തിടെ ടാറിങ് ജോലികൾ പൂർത്തിയാക്കിയ നന്ദിയോട് – പാലുവള്ളി റോഡിൽ വേഗ നിയന്ത്രണ സംവിധാനങ്ങളും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്തത് അപകടക്കെണിയാവുന്നതായി പരാതി. സ്വകാര്യ ബസുകളുടെ അമിതവേഗവും അപകടം ക്ഷണിച്ചു വരുത്തുന്നു. കഴിഞ്ഞ ദിവസം ചടച്ചിക്കരിക്കകം ജംക്ഷനിൽ ഇരുചക്രവാഹന യാത്രക്കാരൻ സ്വകാര്യ ബസുമായി ഇടിച്ചു ഉണ്ടായ അപകടത്തിൽ കാലിനു സാരമായി പരുക്കേറ്റ് ആശുപത്രിയിലാണ്.
ഇതുപോലെ അപകടമേഖലയായ പലയിടങ്ങളും റോഡിലുണ്ട്.
നളന്ദ ജംക്ഷനിൽ വാട്ടർ ടാങ്കിനു സമീപം വലിയ താഴ്ചയുള്ള ഭാഗത്ത് സുരക്ഷ സംവിധാനമില്ലാത്തത് അപകടക്കെണിയാണ്. ഇവിടെ താഴ്ചയിൽ വീടുകളും ഉണ്ട്. കടുവപ്പാറ മേഖലയിലെ നദിക്കരയിലും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല.
റോഡിന്റെ ഇരുവശത്തും കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കാതെയാണ് റോഡിൽ വരയിട്ടതത്രെ. നന്ദിയോട് പഞ്ചായത്തിൽ കെഎസ്ആർടിസി അടക്കം ബസ് സർവീസുകൾ കൂടുതലുള്ളതും ഏറെ ഗതാഗത പ്രാധാന്യം ഉള്ളതുമായ റൂട്ടാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

