കരുനാഗപ്പള്ളി ∙ മിനി സിവിൽ സ്റ്റേഷന്റെ വടക്കേ ഭാഗത്തുള്ള 3 നില കെട്ടിടത്തിനു ബല ക്ഷയം കണ്ടെത്തിയതിനാൽ 12 ഓഫിസുകൾ മറ്റിടങ്ങളിലേക്കു മാറ്റാൻ സി.ആർ.മഹേഷ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. കരുനാഗപ്പള്ളി ബ്ലോക്ക് ഓഫിസ് പ്രവർത്തിച്ചിരുന്ന ഇടക്കുളങ്ങരയിലെ കെട്ടിടങ്ങൾ ലഭ്യമാക്കുവാൻ കഴിയുമോയെന്നു ചർച്ച നടത്തും.
സ്വകാര്യ കെട്ടിടങ്ങളും നോക്കും. ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
അഡിഷനൽ തഹസിൽദാർ സന്തോഷ്കുമാർ, വിവിധ ഓഫിസ് മേധാവികൾ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

