തിരുവനന്തപുരം: കേരളത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തി. ഈ മാസം 21-ന് നടത്താനിരുന്ന പരീക്ഷയാണ് വിദ്യാഭ്യാസ വകുപ്പ് പുനഃക്രമീകരിച്ചത്.
21-ാം തീയതി സ്കൂളുകളിൽ ഓണാഘോഷം സംഘടിപ്പിക്കുകയും അന്ന് തന്നെ സ്കൂളുകൾ അടയ്ക്കുകയും ചെയ്യുന്നതിനാൽ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും അധ്യാപകരും വ്യാപകമായി പരാതികൾ ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
മാറ്റിവെച്ച പരീക്ഷ അടുത്ത മാസം ഒന്നാം തീയതിയിലേക്ക് പുനഃക്രമീകരിച്ചിട്ടുണ്ട്. ഓണാവധിക്ക് ശേഷം ആഗസ്റ്റ് 31-ന് സ്കൂളുകൾ വീണ്ടും തുറക്കും.
ഇതിനു തൊട്ടുപിന്നാലെ സെപ്റ്റംബർ 1-നാണ് ഈ പരീക്ഷ നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

