വിദ്യാലയങ്ങളിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ആശ്വാസകരമായ തീരുമാനം. ഓഗസ്റ്റ് 21ന് നടക്കാനിരുന്ന എട്ടാം ക്ലാസിലെ പരീക്ഷയാണ് അധികൃതർ മാറ്റിയിരിക്കുന്നത്.
വിദ്യാലയങ്ങളിൽ ഓഗസ്റ്റ് 21നാണ് ഔദ്യോഗികമായി ഓണാഘോഷം നിശ്ചയിച്ചിരിക്കുന്നത്. ആഘോഷദിനത്തിൽ തന്നെ പരീക്ഷ വെച്ചിരിക്കുന്നതിൽ വ്യാപകമായ രീതിയിൽ പ്രതിഷേധവും ആവശ്യങ്ങളും ഉയർന്നു വന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ മാറ്റിവെക്കാൻ തീരുമാനമായത്. മാറ്റി വെച്ച പരീക്ഷ ഇനി ഓണാവധിക്കു ശേഷമായിരിക്കും നടത്തുക.
ഓണാവധിക്കു ശേഷം വരുന്ന ഓഗസ്റ്റ് 31നായിരിക്കും പിന്നീട് വിദ്യാലയങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

