ചവറ∙ ആർമി എജ്യുക്കേഷൻ കോർപ്സ് (എഇസി) എൻഇ–66 ബാച്ചിലെ കൊല്ലം– തിരുവനന്തപുരം മേഖലകളിലെ വെറ്ററന്മാർ 2026 നെ വരവേറ്റത് മാതൃത്വത്തെ ആദരിക്കുന്ന പ്രത്യേക ചടങ്ങുകളിലൂടെ. റിട്ട.
സുബേദർ മേജർ കമൽ കുമാർ സി.വി. യുടെ ചവറയിലെ വസതിയിലാണ് ചടങ്ങുകൾ നടന്നത്.
പ്രാർഥനയോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് മൺമറഞ്ഞു പോയ മാതാപിതാക്കളെ ഒരു നിമിഷം സ്മരിച്ചു.
മൂല്യങ്ങളാലും സ്നേഹത്താലും സമ്പന്നമായ ഒരു ജീവിതത്തിനുള്ള ആദരമായി, എഇസി സഹോദര്യത്തിന്റെ പേരിൽ ശ്രീജ മുരാരി, തവമണി അമ്മയെ പൊന്നാട
അണിയിച്ചു. എഇസി ഫ്രാറ്റേണിറ്റിയുടെ മൊമെന്റോ സുബേദാർ മേജർ സലീം.എം സമർപ്പിച്ചു.
സുബേദാർ മേജർ അനികുമാരൻ നായർ സ്നേഹോപഹാരം കൈമാറി. ഈ ആദരവിലൂടെ എല്ലാ മാതാപിതാക്കളുടെയും മുതിർന്നവരുടെയും ത്യാഗത്തെയാണ് ആദരിക്കുന്നതെന്ന് അംഗങ്ങൾ പറഞ്ഞു.
‘ദൈവത്തിന് എല്ലായിടത്തും ഒരേസമയം ഉണ്ടായിരിക്കാനാകാത്തതിനാലാണ് ഭൂമിയിൽ അമ്മമാരെ സൃഷ്ടിച്ചത്’ എന്ന വിശ്വാസം അംഗങ്ങൾ ഓർമിച്ചു.
വിവധ കലാപരിപാടികളും അരങ്ങേറി. മാതൃത്വത്തെക്കുറിച്ചുള്ള കവിതകൾ ബീന സുനില്‍, സഫിയ സലീം എന്നിവർ അവതരിപ്പിച്ചു.
മറ്റു വനിതാ അംഗങ്ങള്‍ ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ മാതാപിതാക്കളെ ആദരിക്കേണ്ടതിന്റെ പ്രസക്തിയെക്കുറിച്ച് പ്രസംഗിച്ചു. എൻഇ–66 ബാച്ചിലെ മുതിർന്ന വെറ്ററന്മാരായ എൻ.ബി.
സബ് (റിട്ട.) മുരാരി, ഓണററി ക്യാപ്റ്റൻ ജോസ്.കെ.ജെ., സബ് മേജർ (റിട്ട.) ബാബുരാജ്.എസ്സ്.നായബ്, സുബേദാർ നിക്സൺ ക്രിസ്റ്റി തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഓണററി ക്യാപ്റ്റൻ സുനിൽ കുമാർ.എൻ ആയിരുന്നു പരിപാടിയുടെ അവതാരകൻ.
ജീവിച്ചിരിക്കുമ്പോൾ തന്നെ മാതാപിതാക്കളെ ആദരിക്കേണ്ടതിന്റെ ആവശ്യകത അംഗങ്ങൾ ഓർമിച്ചു.
ജീവിതശൈലി മാറ്റങ്ങളും സമയക്കുറവും മൂലം വൃദ്ധസദനങ്ങൾ വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ, മാതാപിതാക്കളെ ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം അവർ ഊന്നിപ്പറഞ്ഞു. ഇന്നത്തെ കുട്ടികളാണ് നാളത്തെ മുതിർന്നവർ.
ഇന്ന് നാം നൽകുന്ന ആദരവാണ് നാളെ അവരിൽ നിന്നും നമുക്ക് ലഭിക്കുന്നത് എന്ന സന്ദേശവും അംഗങ്ങൾ പങ്കുവച്ചു. കുടുംബാംഗങ്ങളും കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
വീട്ടിലൊരുക്കിയ സദ്യയും പരിപാടിയുടെ ഭാഗമായി വിളമ്പി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

