ശാസ്താംകോട്ട ∙ ഫിൽറ്റർ ഹൗസ് ജംക്ഷൻ മുതൽ മൂത്തോട്ടിൽ ദേവിക്ഷേത്രം വരെയുള്ള പൈപ്പ് റോഡിന്റെ അവസ്ഥ ശോചനീയം.
ദിവസേന ആയിരകണക്കിന് ആളുകൾ റെയിൽവേ സ്റ്റേഷനിലേക്ക് പോകാൻ ആശ്രയിക്കുന്നതാണ് ഈ റോഡ്. അധികകാലം മുൻപ് ടാർ ചെയ്തിരുന്ന റോഡ് താമസിയാതെ തന്നെ പൊട്ടിപൊളിഞ്ഞു പോകുകയായിരുന്നു.
ഇതേത്തുടർന്ന് നിരവധി പരാതികൾ അധികൃതർക്കു മുന്നിൽ ഉന്നയിച്ചിരുന്നു. വിജിലൻസ് അന്വേഷണവും ഇതു സംബന്ധിച്ച് നടന്നു.
അതിനുശേഷം വീണ്ടും റോഡ് നന്നാക്കിയെങ്കിലും പെട്ടെന്നു തന്നെ ഇതു പൊട്ടിപൊളിഞ്ഞു.
ഇരുചക്ര വാഹനങ്ങൾ ഈ റോഡിൽ അപകടത്തിൽ പെടാത്ത ദിവസങ്ങളില്ല. ദിവസവും നിരവധിയാളുകൾ ആശ്രയിക്കുന്ന ഈ റോഡിന് എന്നു ശാപമോഷം കിട്ടുമെന്നാണ് പ്രദേശവാസികൾ ചോദിക്കുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

